Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടെ​ലി​ഫോ​ൺ ലോ​ട്ട​റി...

ടെ​ലി​ഫോ​ൺ ലോ​ട്ട​റി ത​ട്ടി​പ്പ്​: തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ 540 റി​യാ​ൽ ന​ഷ്​​ട​മാ​യി

text_fields
bookmark_border
ടെ​ലി​ഫോ​ൺ ലോ​ട്ട​റി ത​ട്ടി​പ്പ്​: തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ 540 റി​യാ​ൽ ന​ഷ്​​ട​മാ​യി
cancel

മ​സ്​​ക​ത്ത്​: ടെ​ലി​ഫോ​ൺ ലോ​ട്ട​റി ത​ട്ടി​പ്പ്​ സം​ഘ​ത്തി​​െൻറ വ​ല​യി​ൽ കു​രു​ങ്ങി മ​ല​യാ​ളി​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ അ​ഞ്ഞൂ​റി​ല​ധി​കം റി​യാ​ൽ. മ​വേ​ല​യി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്​ ക​ബ​ളി​പ്പി​ക്ക​ലി​ന്​ ഇ​ര​യാ​യ​ത്. മ​ക​ളു​ടെ വി​വാ​ഹ ചെ​ല​വി​ലേ​ക്കാ​യി കൂ​ട്ടി വെ​ച്ചി​രു​ന്ന പ​ണ​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ കാ​ൾ വ​ന്ന​ത്. ബാ​ങ്ക്​ മ​സ്​​ക​ത്തി​ൽ​നി​ന്നാ​ണ്​ വി​ളി​ക്കു​ന്ന​തെ​ന്നും വെ​രി​ഫി​ക്കേ​ഷ​​െൻറ ഭാ​ഗ​മാ​യി എ.​ടി.​എം ന​മ്പ​ർ, പി​ൻ ന​മ്പ​ർ, ലേ​ബ​ർ കാ​ർ​ഡ്​ ന​മ്പ​ർ എ​ന്നി​വ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തെ​ല്ലാം ന​ൽ​കി​യ ശേ​ഷ​മാ​ണ്​ എ​ന്താ​ണ്​ കാ​ര്യം എ​ന്ന്​ ഇ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. ഇ​രു​​പ​തി​നാ​യി​രം റി​യാ​ൽ ​േലാ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത്​ ന​ൽ​കു​ന്ന​തി​നാ​ണ്​ വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നും പ​റ​ഞ്ഞ​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പാ​ണ​ല്ലോ എ​ന്ന കാ​ര്യം ഒാ​ർ​ക്കു​ന്ന​തെ​ന്ന്​ തൃ​ശൂ​ർ സ്വ​ദേ​ശി പ​റ​ഞ്ഞു. ഉ​ട​ൻ എ.​ടി.​എ​മ്മി​ൽ ചെ​ന്ന്​ നോ​ക്കി​യെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ, ത​ട്ടി​പ്പു​കാ​ര​ൻ ഫോ​ൺ വി​ളി​ച്ച്​ 500 റി​യാ​ൽ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. 


എ.​ടി.​എ​മ്മി​ൽ​നി​ന്ന്​ പ​ണം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ബാ​ങ്കി​​െൻറ ക​സ്​​റ്റ​മ​ർ കെ​യ​ർ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ണം രാ​ജു എ​ന്ന​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യ​താ​യാ​ണ്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ബാ​ങ്ക്​ മ​സ്​​ക​ത്ത്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ്ര​തി​മാ​സ ന​റു​ക്കെ​ടു​പ്പി​ൽ ഭാ​ഗ്യം ക​ടാ​ക്ഷി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി 200 റി​യാ​ൽ അ​ക്കൗ​ണ്ടി​ൽ സ്​​ഥി​ര​മാ​യി ഇ​ട്ടി​രു​ന്നു. ബാ​ങ്കി​ൽ​നി​ന്നാ​ണെ​ന്നു​പ​റ​ഞ്ഞ്​ വി​ളി​ച്ച​പ്പോ​ൾ ഇ​തോ​ർ​ത്താ​ണ്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ ന​ൽ​കി​യ​തെ​ന്നും മ​ല​യാ​ളി പ​റ​ഞ്ഞു. ലോ​ട്ട​റി ത​ട്ടി​പ്പി​നെ കു​റി​ച്ച്​ ധാ​ര​ണ​യു​ണ്ട്. അ​തി​നാ​ൽ, ലോ​ട്ട​റി​യ​ടി​ച്ച​താ​യി ആ​ദ്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ ത​ട്ടി​പ്പി​ൽ വീ​ഴു​മാ​യി​രു​ന്നി​ല്ലെ​ന്നും ഇ​ദ്ദേ​ഹം പ​രി​ത​പി​ക്കു​ന്നു. 

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി അ​തോ​റി​റ്റി​യു​മ​ട​ക്കം ഏ​ജ​ൻ​സി​ക​ളും നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നെ​ങ്കി​ലും ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത്​ പ്ര​വാ​സി​ക​ളാ​ണ്. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്കും ഇ​വ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങി പ​ണം ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മാ​ന​ഹാ​നി ഭ​യ​ന്ന്​ ഇ​വ​ർ വി​വ​രം പു​റ​ത്തു​പ​റ​യാ​ത്ത​താ​ണ്. പൊ​ലീ​സ്​ ഒ​രു​ക്കി​യ വ​ല​യി​ൽ അ​ടു​ത്തി​ടെ ഇ​ത്ത​രം ത​ട്ടി​പ്പു​സം​ഘം കു​ടു​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ്​ 31ന്​ ​ബ​ർ​ക്ക​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ​ത്തം​ഗ ത​ട്ടി​പ്പ്​ സം​ഘ​ത്തെ​യാ​ണ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 
ലോ​ട്ട​റി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ക്കൗ​ണ്ട്​ ന​മ്പ​ർ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ടെ​ലി​ഫോ​ൺ വി​ളി​ക്കു​ക​യാ​ണ്​ ത​ട്ടി​പ്പു​കാ​രു​ടെ പൊ​തു​വാ​യ രീ​തി. 
എ​ന്നാ​ൽ, ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ജ​ന​ങ്ങ​ൾ​ക്ക്​ പൊ​തു​വെ അ​വ​േ​ബാ​ധം വ​ള​ർ​ന്ന​തി​നാ​ൽ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ൾ രീ​തി മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്രൊ​മോ​ഷ​ന​ൽ പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​മ​ടി​ച്ച​താ​യി കാ​ണി​ച്ച്​ ടെ​ലി​കോം ഒാ​പ​റേ​റ്റ​ർ​മാ​രു​ടെ പേ​രി​ൽ എ​സ്.​എം.​എ​സ്​ സ​ന്ദേ​ശം അ​യ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഒാ​പ​റേ​റ്റ​ർ​മാ​രു​​ടെ ലോ​േ​ഗാ​യും മ​റ്റും വെ​ച്ച​  സ​ന്ദേ​ശ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ അ​ക്കൗ​ണ്ട്​ ന​മ്പ​റും മ​റ്റും കൈ​ക്ക​ലാ​ക്കി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ക. ‘എ​സ്.​എം.​എ​സ്​ ലോ​ട്ട​റി’ സ​ന്ദേ​ശ​ങ്ങ​ൾ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്ക​രു​തെ​ന്ന്​ ഒ​മാ​ൻ​ടെ​ൽ സീ​നി​യ​ർ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ മു​ഹ​മ്മ​ദ്​ അ​ൽ ല​വാ​ത്തി പ​റ​ഞ്ഞു. ആ​ർ.​ഒ.​പി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രാ​തി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യും ചി​ല​രെ പി​ടി​കൂ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബു​റൈ​മി കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​ര​ട​ങ്ങി​യ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ളി​ൽ കൂ​ടു​ത​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ൽ ല​വാ​ത്തി പ​റ​ഞ്ഞു. ഉ​രീ​ദു​വും ത​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ളെ കു​റി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsteliphone lottery cheeting oman gulf news
News Summary - teliphone lottery cheeting oman gulf news
Next Story