ടെലി ബോയ്സ് ക്രിക്കറ്റ് ടൂർണമെന്റ്: ടീം ജഴ്സി പ്രകാശനം ചെയ്തു
text_fieldsടെലി ബോയ്സ് ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: നവംബർ 30, ഡിസംബർ ഒന്ന് തീയതികളിലായി നടത്തുന്ന ടെലി ബോയ്സ് ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് അഞ്ചാം പതിപ്പിന്റെ ടീമുകൾക്കായുള്ള ജഴ്സി പ്രകാശനം ഫുഡ്ലാൻഡ്സ് റസ്റ്റാറന്റിൽ നടന്നു. മെയിൻ സ്പോൺസറായ നദ ഹാപ്പിനസിന്റെ പ്രതിനിധി അംജദ് ജഴ്സി പ്രകാശനം നിർവഹിച്ചു. ടൂർണമെന്റിന്റെ സ്പോൺസേർസ്, ടീം പ്രതിനിധികൾ, ടെലി ബോയ്സ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫുഡ്ലാൻഡ്സിന്റെ വിപിൻ, സീ പേൾസിന്റെ അഭിഷേക്, ലിയാഖത്ത് അലി, ജെ.ബി.സിയുടെ അനൂപ്, കാരവൻ ടൂർസിന്റെ നിഷാദ് എന്നിവർ ജഴ്സി, ട്രോഫി പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
ടെലി ബോയ്സിന്റെ ഹഫീൽ സ്വാഗതവും റിസു നന്ദിയും പറഞ്ഞു. ടൂർണമെന്റിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച തലശ്ശേരി ഫുഡ് ഫെസ്റ്റിവലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

