ടെലി കമ്യൂണിക്കേഷന്‍ റോയല്‍റ്റി 12 ശതമാനമാക്കി വര്‍ധിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നല്‍കുന്ന റോയല്‍റ്റി നിരക്കുകള്‍ 12 ശതമാനമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഏഴു ശതമാനമാണ് റോയല്‍റ്റി ഫീസ്. മന്ത്രിസഭാ തീരുമാനമനുസരിച്ച് ടെലി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി കത്തുമുഖേനയാണ് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ വിവരം അറിയിച്ചത്. ഇതനുസരിച്ച് ഒമാന്‍ ടെലും ഉരീദുവും ഈ വര്‍ഷം പുതുക്കിയ ചാര്‍ജുകള്‍ നല്‍കേണ്ടിവരും.
എണ്ണവില കുറഞ്ഞതുമൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാറിന്‍െറ വരുമാനം വര്‍ധിപ്പിക്കാനുമാണ് പുതിയ നീക്കം. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തന്നെ റോയല്‍റ്റി വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
കഴിഞ്ഞവര്‍ഷം ഈ തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ ആദ്യ ഒമ്പതു മാസങ്ങളില്‍ അറ്റാദായത്തില്‍നിന്ന് 16 ദശലക്ഷം റിയാല്‍ കുറയുമായിരുന്നുവെന്ന് ഒമാന്‍ടെല്‍ അധികൃതര്‍ പറഞ്ഞു.
ഒമ്പതു മാസത്തില്‍ ഒമാന്‍ ടെല്ലിന്‍െറ ലാഭം 4.8 ശതമാനം വര്‍ധിച്ച് 95.1 ദശലക്ഷം റിയാലിലത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം റോയല്‍റ്റി വര്‍ധന നടപ്പാക്കിയിരുന്നെങ്കില്‍ മൊത്ത വരുമാനം 23.3 ശതമാനം കുറഞ്ഞ് 8.7 ദശലക്ഷം റിയാല്‍ ആകുമായിരുന്നെന്ന് ഉരീദു അറിയിച്ചു. കഴിഞ്ഞവര്‍ഷം ഉരീദു 16.4 ശതമാനം വളര്‍ച്ച നേടുകയും ആദ്യ ഒമ്പതുമാസങ്ങളില്‍ 37.6 ദശലക്ഷം റിയാലിന്‍െറ ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു.
ഇരു ടെലികമ്യൂണിക്കേഷന്‍ കമ്പനികളും റോയല്‍റ്റി വര്‍ധിപ്പിച്ച വിവരം മസ്കത്ത് സെക്യൂരിറ്റി മാര്‍ക്കറ്റിനെ അറിയിക്കാത്തതിനാല്‍ വ്യഴാഴ്ച ഈ രണ്ട് കമ്പനികളുടെയും ഓഹരി വ്യാപാരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വൈകിയാണ് ഇരു കമ്പനികളും സര്‍ക്കാര്‍ നിര്‍ദേശം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
