‘സോൾ’ മൾട്ടി-ലിംഗ്വൽ ഫ്രീബഡ് വിപണിയിലെത്തിച്ച് ടെക്മാർട്ട്
text_fieldsടെക്മാർട്ട് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ
മസ്കത്ത്: പ്രമുഖ ഒമാനി കൺസ്യൂമർ ഇലക്ട്രോണിക്സ് വിതരണസ്ഥാപനമായ ടെക്മാർട്ട് എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന എക്സൽ ബ്രാൻഡിന്റെ മൾട്ടി-ലിംഗ്വൽ ഫ്രീബഡ് ‘സോൾ’ അടക്കം വിവിധ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. ഷവോമി ഐ.ഒ.ടി ആൻഡ് ഇക്കോസിസ്റ്റം പോർട്ട്ഫോളിയോയിലുള്ള പ്രീമിയം ഉൽപന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. ഒമാനിലെ ഔദ്യോഗിക വിതരണക്കാരായി ടെക്മാർട്ടിനെ നിയമിച്ചതായി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാർവാൽ റോബോട്ടിക് വാക്വം ക്ലീനറുകൾ, ഇക്കോഫ്ലോ പവർ സ്റ്റേഷനുകളും സോളാർ പാനലുകളും, ക്യാമ്പിങ് ഉപകരണങ്ങളും പോർട്ടബിൾ ഫ്രിഡ്ജുകളും എന്നിവയും ഉൽപന്ന ശ്രേണിയിൽ ഉൾപ്പെടുന്നു.
ഒമാനിൽ ലുലുവിലൂടെയാണ് Soul AI ആദ്യമായി വിപണിയിലെത്തിക്കുന്നതെന്നും അവർ അറിയിച്ചു. രണ്ടര ദശാബ്ദത്തിലധികം മേഖലാപരിചയമുള്ള ടെക്മാർട്ടിന് ജിസിസി രാജ്യങ്ങളിലാകെ പ്രവർത്തിക്കുന്ന ഏഴ് പ്രാദേശിക യൂനിറ്റുകളുണ്ട്.പ്രസിഡന്റ് നീൽ ശർമ, ജനറൽ മാനേജർ അഭിഷേക് കുമാർ, പി.ആർ മാനേജർ മഹമൂദ് അൽ ബഹ്റാനി, സീനിയർ കെ.ഡി.ആർ മാനേജർ ഹാറൂൺ റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

