നാട്യസമർപ്പണവുമായി ടീം പാർവണ
text_fieldsടീം പാർവണ നൃത്തവേഷത്തിൽ
റഫീഖ് പറമ്പത്ത്
മസ്കത്ത്: കേരളപ്പിറവിദിനത്തിൽ പ്രവാസ ലോകത്തുനിന്ന് ഒരു ഗാനനൃത്തരൂപം ഒരുക്കി കേരളപ്പിറവിയെ നെഞ്ചോടു ചേർക്കുകയാണ് ബർക്ക കേന്ദ്രീകരിച്ച് രൂപവത്കരിച്ച കുടുംബകൂട്ടായ്മ ടീം പാർവണ. പ്രവാസലോകത്ത് സ്ത്രീകൾക്ക് അവരുടെ കഴിവുകൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ടീം പാർവണ ഇതിനോടകം തിരുവാതിരക്കളി വിവിധ മത്സരവേദികളിൽ അവതരിപ്പിച്ചു ശ്രദ്ധേയമായിട്ടുണ്ട്.
തങ്ങളുടെ കഴിവുകളെ ഒരു യൂട്യൂബ് ചാനലിൽകൂടി പുറത്തുകൊണ്ടുവരാൻ തയാറാക്കിയ റീൽസ് ആൻഡ് റിയൽസ് എന്ന ചാനലിന്റെ തുടക്കവും കേരളപ്പിറവിദിനത്തിൽ നിർവഹിക്കും.
കേരള ടൂറിസം പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ മനോജ് കൂരൂർ രചിച്ച് ശ്രീവത്സൻ ജെ. മേനോൻ സംഗീതം നൽകി, മീരറാം മോഹനനും ശ്രീരഞ്ജിനി കോടമ്പള്ളിയും പാടിയ ‘മുത്താളം മുകിലോളം’ എന്ന ഗാനത്തിന് ചുവടുപിടിച്ചാണ് നൃത്തശിൽപം ഒരുക്കിയത്. ബർക്ക, നസീം ഗാർഡൺ, ബീച്ച് എന്നിവയുടെ പരിസരങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ നൃത്തശിൽപത്തിന്റെ കാമറ റിയാസ് വലിയകത്ത് (R4U മീഡിയ) ആണ് നിർവഹിച്ചത്.
മോണിക്ക സായൂജ്, ശ്രീജ ബിജിത്, രേഷ്മ രാകേഷ്, വിനീത അനുരാജ്, ശലഭ ഉണ്ണി, നീതു സജേഷ്, കാർത്തിക അഭിജിത്ത്, ശാലിനി അഖിൽ എന്നിവരാണ് നൃത്തശിൽപത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

