‘ടീം എള്ളുണ്ട’ ഇഫ്താർ സംഗമവും സീസൺ 2 ആലോചന യോഗവും
text_fieldsസുഹാർ: സുഹാറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ‘ടീം എള്ളുണ്ട’ ഇഫ്താർ സംഗമവും എള്ളുണ്ട വെബ് സീരീസിന്റെ രണ്ടാം പതിപ്പിന്റെ ആലോചന യോഗവും നടത്തി. സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ എള്ളുണ്ട പരിപാടി ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുഹാറിലെ കോഴിക്കോടൻ മക്കാനി ഹാളിൽ നടന്ന ഇഫ്താർ സംഗമവും ആലോചനയോഗവും സെക്രട്ടറി സിറാജ് കാക്കൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഫീർ കണ്ണൂർ, ശിവൻ അമ്പാട്ട്, ലിജിത്ത് കാവാലം, സാദിക്ക് പുത്തനത്താണി, റഫീഖ് പറമ്പത്ത് എന്നിവർ സംസാരിച്ചു. ലുമോറ ഇവന്റ്സിന്റെ ബാനറിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന എള്ളുണ്ട സീസൺ 2 വിന്റെ മാർഗ രേഖ ലുമോറയുടെ പ്രധിനിധി പ്രണവ് വിശദീകരിച്ചു. ചടങ്ങിൽ ബദറുൽ സമ സുഹാർ ബ്രാഞ്ച് ഹെഡ് മനീഷ് കുമാർ, ബിൻസി, സൈഫു, റാഷിദ് എന്നിവർ പങ്കെടുത്തു. സീസൺ 2 വിന്റെ പ്രകാശനവും വിപുലമായ പരിപാടികളും മറ്റൊരു തീയതിയിൽ നടക്കുമെന്ന് സിറാജ് കാക്കൂർ വിശദമാക്കി. സഫീർ അറ്റ്ലസ് സ്വാഗതവും ശിവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

