വേൾഡ് ഹിപ്പ് ഹോപ്പ് ഡാൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി ടീം ഡാഡ്സ്
text_fieldsറൂവിയിൽ നടന്ന അനുമോദന ചടങ്ങിൽ ഡാഡ്സ് ടീം
മസ്കത്ത്: യു.എസിലെ അരിസോണയിൽ നടന്ന വേൾഡ് ഹിപ്പ് ഹോപ്പ് ഡാൻസ് ചാമ്പ്യൻഷിപ്പിൽ അഭിമാനാർഹമായ നേട്ടവുമായി ദ ചാംപ് സ്പോർട്സ് ആൻഡ് ആർട്സുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഡാഡ്സ് ടീം. ലോകമെമ്പാടുമുള്ള ഹിപ്പ്-ഹോപ്പ് ഡാൻസ് ടീമുകളെ ഒരുമിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിലൊന്നായ ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മൽസരിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 32 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മെഗാക്രൂ വിഭാഗത്തിൽ വിവിധ റൗണ്ടുകൾ വിജയകരമായി പിന്നിട്ട് സെമിഫൈനൽ ഘട്ടത്തിലെത്തി. അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ച നർത്തകരും, പരിശീലകരും അവരുടെ രക്ഷിതാക്കളും ടീമിന്റെ സ്ഥാപകനും പ്രധാന കൊറിയോഗ്രാഫറുമായ ഡെലീഷ്യസ് സഹദേവന്റെ നേതൃത്വത്തിൽ ഈ വിജയമുഹൂർത്തം ആഘോഷിക്കാൻ റൂവിയിൽ ഒത്തുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

