ടീം അൽ ഖുവൈർ രക്തദാന ക്യാമ്പ്
text_fieldsടീം അൽ ഖുവൈറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സർട്ടിഫിക്കറ്റ് കൈമാറുന്നു
മസ്കത്ത്: അൽ ഖുവൈർ മേഖലയിലെ സാമൂഹികപ്രവർത്തകരുടെ കൂട്ടായ്മയായ ടീം അൽ ഖുവൈറിന്റെ നേതൃത്വത്തിൽ ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. വെള്ളിയാഴ്ച ബൗഷറിലെ നാഷനൽ ബ്ലഡ് ബാങ്ക് സെൻററിൽ നടന്ന ക്യാമ്പിൽ സ്വദേശികൾ ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി പ്രവർത്തകർ പ്ലേറ്റ് ലെറ്റ് ഡോണേഷനും നടത്തി. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 12.30ന് സമാപിച്ചു. സാമൂഹിക പ്രവർത്തകരായ സന്തോഷ് എരിങ്ങേരി, ബിജോയ് പാറാട്ട്, വിജയൻ കരമാണ്ടി, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ടീം അൽ ഖുവൈർ പ്രവർത്തകരായ ജയചന്ദ്രൻ സി. പള്ളിക്കൽ, അർനോൾഡ്, നിജിൻ കെ, ലിജിന ഇരിങ്ങ, യതീഷ് ഗംഗാധരൻ, ലതീഷ്, അനൂപ് പയ്യോളി, സുജേഷ് കേ ചേലോറ തുടങ്ങിയവർ നേതൃത്വം നൽകി. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിങ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ എന്നിവർ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

