വഴിയാത്രക്കാർക്ക് ആശ്വാസമായി സൂറിലെ ‘ചായ സൽക്കാരം’
text_fieldsസൂറിലെ റാസൽ ഹദ്ദിലേക്കുള്ള യാത്രാമധ്യേ വഴിയാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ചായയും മറ്റ് പാനീയങ്ങളും
സൂർ: സൂറിലെ റാസൽ ഹദ്ദിലേക്കുള്ള യാത്രാമധ്യേ വഴിയാത്രക്കാർക്കായി നല്ല തണുത്ത വെള്ളവും, ചൂടുള്ള സുലൈമാനിയും, ഒമാനി കഹ്വയും ഈത്തപ്പഴവും ഒരുക്കിയിരിക്കുന്നത് യാത്രക്കാർക്ക് അനുഗ്രഹമാകുന്നു. ഒമാനിലെ ഒട്ടുമിക്ക പള്ളികളിലും കഹ്വയും വെള്ളവും ഈത്തപ്പഴവും ഉണ്ടാകാറുണ്ടെങ്കിലും കടകളോ കഫറ്റീരിയകളോ ഇല്ലാത്ത വിജനമായ റോഡരികിൽ ഒരുക്കിയിരിക്കുന്ന ചായ സൽക്കാരം വഴി യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
നേരത്തെ തന്നെ ഒമാനിലെ പല നടപ്പാതകളിലും വ്യായാമത്തിനായി നടക്കുന്നവർക്കും പാർക്കുകളിലെത്തുന്നവർക്കും ബോക്സുകളിലായി അവിടെ ഇവിടെയായി വെള്ളം കരുതാറുണ്ടെങ്കിലും സുലൈമാനിയും കാഹ്വയും ഒരുക്കുന്നത് ആദ്യമായാണ് കാണുന്നതെന്ന് മലയാളികൾ പറയുന്നു.
വിജനമായ റോഡിലെ വിരസമായ ഡ്രൈവിങ്ങിനിടെ , ലഭ്യമായ ഈ സൗകര്യങ്ങൾ മലയാളികളുൾപ്പെടെയുള്ളവർക്കു യാത്രയുടെ മടുപ്പും ക്ഷീണവും അകറ്റി ഉന്മേഷം വീണ്ടെടുക്കാൻ കഴിയുന്നുവെന്നത് വളരെ ആശ്വാസകരമാണ്.
എല്ലാ ദിവസവും ലഭ്യമായ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത് ആരാണെന്നോ, എന്തിനെന്നോ ആർക്കും അറിയില്ല. ഒരു പക്ഷെ ചായയും കഹ് വയും കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷത്താൽ ലഭിക്കുന്ന മനസ്സ് നിറഞ്ഞ പ്രാർഥനായാകാം ഈ സേവകർ ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

