മസ്കത്ത്: മുവാസലാത്ത് എയർപോർട്ട് ടാക്സി നിരക്കുകൾ കുറക്കുന്നു. പുതിയ നിരക്കുകൾ പുതുവർഷാരംഭം മുതൽ നിലവിൽവരുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊതുജനങ്ങളുടെ ആവ ശ്യവും നിർദേശങ്ങളും പരിഗണിച്ചാണ് നിരക്ക് കുറക്കുന്നതെന്നും അധികൃതർ അറിയിച്ചു.
രണ്ടുതരം നിരക്കുകളാണ് മുവാസലാത്ത് ടാക്സികൾ ഇൗടാക്കുക. പ്രവൃത്തിദിവസങ്ങളിലും ഒ ഴിവുദിവസങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായർ മുതൽ വ്യാ ഴം വരെ രാവിലെ ആറ് മുതൽ രാത്രി പത്തു വരെ കുറഞ്ഞ നിരക്ക് രണ്ടര റിയാലായിരിക്കും. പിന്നീട് ഒാരോ കിലോമീറ്ററിനും 300 ബൈസ അധികം നൽകണം. ഒരു കിലോമീറ്റർ മുതൽ 30 കിലോ മീറ്റർ വരെയാണ് ഇൗ നിരക്ക് ഇൗടാക്കുക. നിലവിൽ ഇൗ വിഭാഗത്തിൽ മൂന്ന് റിയാലാണ് കുറഞ്ഞ നിരക്ക്. ഒരു കിലോമീറ്ററിനു ശേഷമുള്ള ഒാരോ കിലോമീറ്ററിനും 400 ബൈസയുമാണ്.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ മൂന്ന് റിയാലായിരിക്കും ചുരുങ്ങിയ നിരക്ക്. ആദ്യത്തെ ഒരു കിലോമീറ്ററിന് േശഷമുള്ള ഒാരോ കിലോമീറ്റിറിനും 300 ബൈസ വീതം നൽകണം. നിലവിൽ മൂന്ന് റിയാൽ 600 ബൈസയാണ് ചുരുങ്ങിയ നിരക്ക്. പിന്നീടുള്ള ഒാരോ കിലോമീറ്ററിന് 450 ബൈസ വീതമാണ് അധികം ഇൗടാക്കുന്നത്.
മുവാസലാത്തിെൻറ ടാക്സി സർവിസിന് സ്വീകാര്യത വർധിക്കുന്നുണ്ട്. ഇൗവർഷം ആദ്യപകുതിയിൽ മാത്രം ലക്ഷം സർവിസുകൾ നടത്തിയിരുന്നു. ദിവസവും 600 ട്രിപ്പുകളാണ് നടത്തുന്നത്. ഇൗ കാലയളവിൽ 52,000 പേർ ടാക്സി സർവിസിന് രജിസ്റ്റർ ചെയ്തിരുന്നു. ടാക്സി സേവനങ്ങൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും ഏത് സമയത്തും കമ്പനിയുമായി ബന്ധപ്പടാം.
ഒമാനിൽ മീറ്റർടാക്സികൾ ഉയർന്ന നിരക്കുകളാണ് ഇൗടാക്കുന്നത്. മുവാസലാത്തിന് പുറമെ മറ്റു ടാക്സി കമ്പനികളുടെയും നിരക്ക് ഉയർന്നതാണ്. അതിനാൽ യാത്രക്കാർ പൊതുവെ മീറ്ററില്ലാത്ത സാധാരണ ടാക്സികൾക്കാണ് മുൻഗണന നൽകുന്നത്. ഏതായാലും മുവാസലാത്ത് നിരക്കുകൾ കുറച്ചത് കൂടുതൽ പൊതുജനങ്ങളെ ആകർഷിക്കാൻ സഹായിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 4:20 AM GMT Updated On
date_range 2019-06-16T13:30:00+05:30മുവാസലാത്ത് എയർപോർട്ട് ടാക്സി നിരക്കുകൾ കുറക്കുന്നു, പുതിയ നിരക്കുകൾ പുതുവർഷം മുതൽ
text_fieldsNext Story