Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏ​റ്റ​വും കു​റ​ഞ്ഞ...

ഏ​റ്റ​വും കു​റ​ഞ്ഞ നി​കു​തി; പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി ഒ​മാ​ൻ

text_fields
bookmark_border
ഏ​റ്റ​വും കു​റ​ഞ്ഞ നി​കു​തി; പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി ഒ​മാ​ൻ
cancel

മ​സ്ക​ത്ത്​: ലോ​ക​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ നി​കു​തി ചു​മ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി ഒ​മാ​ൻ. ഈ​വ​ർ​ഷ​ത്തെ ആ​ഗോ​ള നി​കു​തി​സൂ​ചി​ക അ​നു​സ​രി​ച്ച്​ അ​മേ​രി​ക്ക​ൻ വേ​ൾ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ റി​വ്യൂ വെ​ബ്‌​സൈ​റ്റ് ത​യാ​റാ​ക്കി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ഒ​മാ​ൻ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ബെ​ർ​മു​ഡ, കേ​മാ​ൻ ദ്വീ​പു​ക​ൾ, ബ​ഹാ​മ​സ്, ബ്രൂ​ണെ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത്, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് എ​ന്നി​വ​ക്കൊ​പ്പ​മാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ നി​കു​തി​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സു​ൽ​ത്താ​നേ​റ്റും ഇ​ടം​നേ​ടി​യി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ലെ ആ​ദാ​യ​നി​കു​തി​നി​ര​ക്ക് പൂ​ജ്യം ശ​ത​മാ​വും വി​ൽ​പ​ന നി​കു​തി​നി​ര​ക്ക് അ​ഞ്ചും കോ​ർ​പ​റേ​റ്റ് ലാ​ഭ​ത്തി​ന്റെ നി​കു​തി 15 ശ​ത​മാ​ന​വു​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​കു​തി ഏ​റ്റ​വും കൂ​ടു​ത​ൽ ചു​മ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഐ​വ​റി കോ​സ്റ്റാ​ണ്​ ഒ​ന്നാ​മ​ത്. ആ​ദാ​യ​നി​കു​തി നി​ര​ക്ക്​ 60 ശ​ത​മാ​ന​മാ​ണ്​ ഇ​വി​ട​ത്തേ​ത്. ഫി​ൻ​ലാ​ൻ​ഡ്, ജ​പ്പാ​ൻ, ഓ​സ്ട്രി​യ, ഡെ​ന്മാ​ർ​ക്ക്, സ്വീ​ഡ​ൻ എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. നി​കു​തി​നി​ര​ക്കു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഓ​രോ രാ​ജ്യ​ത്തി​നും ഒ​രേ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലും വ​ള​രെ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tax rateOman
News Summary - Tax rate in Oman among lowest in the world
Next Story