നികുതി വെട്ടിപ്പ് ഇനി വേണ്ട: ആദായനികുതി ഭേദഗതി വ്യവസ്ഥ ചെയ്യുന്നത് കടുത്ത ശിക്ഷ
text_fieldsമസ്കത്ത്: നികുതിവെട്ടിപ്പുകാര്‍ ജാഗ്രത; വന്‍തുക പിഴയും തടവുമാണ് പുതിയ കോര്‍പറേറ്റ് ആദായ നികുതി ഭേദഗതി നിയമം നികുതി വെട്ടിപ്പുകാര്‍ക്ക് വ്യവസ്ഥ ചെയ്യുന്നത്. മൂന്നുവര്‍ഷം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ഇത്തരക്കാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യമന്ത്രാലയം ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഭേദഗതി വ്യവസ്ഥകളില്‍ പറയുന്നു. നികുതിവെട്ടിപ്പുകാരെ കണ്ടത്തൊനുള്ള നടപടികള്‍ ആരംഭിച്ചതായും ധനകാര്യമന്ത്രാലയം അറിയിച്ചു.
മൂന്നുലക്ഷം കമ്പനികളാണ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഏതാണ്ട് പത്ത് ശതമാനം കമ്പനികള്‍ മാത്രമാണ് സര്‍ക്കാറില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതെന്നാണ് കണക്ക്.മറ്റുള്ളവരെ കൂടി കണക്കുകള്‍ സ്വയം സമര്‍പ്പിക്കാനും നികുതിയടക്കാനും പ്രേരണ ചെലുത്തുകയാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം. റോയല്‍ ഡിക്രി 9/2017 പ്രകാരമാണ് ആദായനികുതി ഭേദഗതി നിയമം നിലവില്‍ വന്നത്.
കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുകയോ ഒളിപ്പിച്ചുവെക്കുകയോ അല്ളെങ്കില്‍ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നശിപ്പിക്കുകയോ തെറ്റായ നികുതി ബാധ്യത കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. 5,000 റിയാല്‍ പിഴയും ആറുമാസം വരെ തടവുമാണ് ഇത്തരം നിയമലംഘകര്‍ക്ക് ശിക്ഷ ലഭിക്കുക.
നേരത്തേ 5,000 റിയാല്‍ വരെ പിഴയാണ് ഈ വിഭാഗത്തില്‍ ശിക്ഷ ലഭിച്ചിരുന്നത്. നികുതി വകുപ്പ് ഹിയറിങ്ങില്‍നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ക്കും ആവശ്യപ്പെട്ട രേഖകളും കണക്കുകളും ഹാജരാക്കാതെ ഒഴിഞ്ഞുമാറുന്നവര്‍ക്കുമുള്ള പിഴ 2,500 റിയാലില്‍നിന്ന് 5,000 റിയാലായി വര്‍ധിപ്പിക്കുകയും ചെയ്തു. നികുതി നിയമവ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്ക് 3,000 റിയാല്‍ പിഴ ചുമത്തും. സമയത്തിന് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തപക്ഷം 2,000 റിയാലായിരിക്കും പിഴ.
നികുതിദായകന് ടാക്സ് കാര്‍ഡ് നല്‍കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ കാര്‍ഡുകള്‍ കാലപരിധിക്ക് ശേഷം പുതുക്കുകയും വേണം. വാണിജ്യ സ്ഥാപനത്തിന്‍െറ രജിസ്ട്രേഷന്‍ സമയത്ത് ടാക്സ് കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കണം.
സര്‍ക്കാര്‍ വകുപ്പുകളുമായുള്ള നികുതിദായകന്‍െറ ഇടപാടുകളുടെ രേഖകള്‍ക്കൊപ്പം ടാക്സ് കാര്‍ഡിന്‍െറ കോപ്പി കൂടി വെക്കേണ്ടതുണ്ട്. എല്ലാ കരാറുകളിലും ഇന്‍വോയിസുകളിലും കത്തിടപാടുകളിലും ടാക്സ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്തണം. ടാക്സ് കാര്‍ഡുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനം 5,000 റിയാല്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
സ്വന്തമായി സ്ഥാപനമില്ലാത്ത വിദേശ പൗരന്മാര്‍ ആണെങ്കില്‍ ജോയന്‍റ് സ്റ്റോക്ക് കമ്പനികളുടെ ഓഹരികള്‍ക്ക് ലഭിക്കുന്ന ഡിവിഡന്‍റ്, പലിശ, സേവനങ്ങള്‍ക്കായി ഈടാക്കുന്ന ഫീസ് എന്നിവക്ക് നികുതി നല്‍കേണ്ടി വരും.
മൊത്തം തുകയുടെ പത്ത് ശതമാനമാണ് ഇങ്ങനെ നികുതിയായി അടക്കേണ്ടത്. ഇത് സ്രോതസ്സില്‍തന്നെ കുറവ് വരുത്തുകയാണ് ചെയ്യുക. നേരത്തേ വ്യവസായ, വാണിജ്യ വിഭാഗങ്ങളിലെ വാടകയടക്കം ചില മേഖലകളില്‍ വരുമാനമുള്ള വിദേശ പൗരന്മാര്‍ മാത്രം നികുതിയടച്ചാല്‍ മതിയായിരുന്നു.
കോര്‍പറേറ്റ് ആദായ നികുതി 12 ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് ഭേദഗതിയില്‍ ഉയര്‍ത്തിയത്. നേരത്തേ പ്രതിവര്‍ഷം 30,000 റിയാലില്‍ അധികം വരുമാനമുള്ള സ്ഥാപനങ്ങള്‍ നികുതി നല്‍കേണ്ടിയിരുന്നില്ല. പുതിയ ഭേദഗതിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ മൂന്ന് ശതമാനം നികുതി നല്‍കേണ്ടി വരും.
ഖനനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പ്രാദേശികമായി നിര്‍മിക്കുന്ന സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് വില്ളേജുകള്‍, കാര്‍ഷിക മേഖല, മൃഗ ഉല്‍പാദനം, മത്സ്യബന്ധനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ മേഖല എന്നിവയെ നേരത്തേ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
പുതിയ ഭേദഗതി പ്രകാരം ഇത്തരം സ്ഥാപനങ്ങളും നികുതി നല്‍കണം.
നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഭേദഗതിയില്‍ നികുതിയിളവ് വ്യവസ്ഥ ചെയ്യുന്നത്.
അതും അഞ്ചുവര്‍ഷത്തേക്ക് മാത്രം. നിയമലംഘനങ്ങള്‍ ഉണ്ടാകുന്നപക്ഷം സ്ഥാപനത്തിന്‍െറ പ്രിന്‍സിപ്പല്‍ ഓഫിസര്‍ക്ക് ജയില്‍ശിക്ഷ വരെ നല്‍കാവുന്നതാണെന്നും ഭേദഗതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
