മസ്കത്ത്: വിമാനത്താവള ടാക്സികളിൽ കാഷ്ലെസ് സംവിധാനം അടുത്തയാഴ്ച മുതലാകു ം നിലവിൽവരുകയെന്ന് ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. ഇത് പ് രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേന ടാക ്സി നിരക്കുകൾ നൽകാൻ കഴിയും. ഒമാനിലെ പൊതുഗതാഗത സംവിധാനത്തിൽ നാഴികക്കല്ലായി തീരുന്ന പുതിയ പേമെൻറ് സംവിധാനം നാഷനൽ ബാങ്ക് ഒാഫ് ഒമാനുമായി ചേർന്നാണ് മുവാസലാത്ത് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച ധാരണപത്രം കഴിഞ്ഞ ദിവസം മുവാസലാത്ത്, എൻ.ബി.ഒ അധികൃതർ ഒപ്പുവെച്ചിരുന്നു.
മുവാസലാത്തിന് നിലവിൽ 150 വിമാനത്താവള ടാക്സികളാണ് ഉള്ളത്. ടാക്സി ഡ്രൈവർമാർക്ക് പി.ഒ.എസ് ടെർമിനലുകൾ ഉപയോഗിക്കാൻ പരിശീലിപ്പിച്ചു വരുകയാണ്. തീർത്തും സുരക്ഷിതമായ പേമെൻറ് സംവിധാനത്തിൽ ആർ.എഫ്.െഎഡിയും എൻ.എഫ്.സിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോൺഡാക്ട്ലെസ് കാർഡുകൾ സ്വീകരിക്കാനും സൗകര്യമുണ്ട്. അതിനാൽ, ഭാവിയിൽ ആപ്പിൾപേ, സാംസങ്പേ സംവിധാനങ്ങളും ഇതിനോട് കൂട്ടിച്ചേർക്കാൻ സാധിക്കും. ഇൗ വർഷം അവസാനത്തോടെ ഒമാനിലെ മുഴുവൻ മുവാസലാത്ത് ടാക്സികളിലേക്കും സംവിധാനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പൊതുജന താൽപര്യാർഥമാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നതെന്ന് നാഷനൽ ബാങ്ക് ഒാഫ് ഒമാൻ അൾട്ടർനേറ്റിവ് ചാനൽസ് മേധാവി അബ്ദുൽ കരീം അൽ ഹിനായി പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി തീരുന്നതാകും ഇൗ സംവിധാനമെന്നും അൽ ഹിനായി കൂട്ടിച്ചേർത്തു. ഒമാനിലെ പൊതുഗതാഗത രംഗം ഡിജിറ്റൽവത്കരിക്കുന്നതിലെ സുപ്രധാനഘട്ടമാണ് കാഷ്ലെസ് പേമെൻറ് സംവിധാനമെന്ന് മുവാസലാത്ത് സി.ഇ.ഒ അഹ്മദ് അൽ ബൂഷി പറഞ്ഞു. വിനോദസഞ്ചാര മേഖലയിലും അനുബന്ധ രംഗങ്ങളിലുമെല്ലാം ഇതിെൻറ പ്രതിഫലനം അനുഭവപ്പെടുമെന്നതിന് തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.