ഇംപീരിയൽ കിച്ചനിൽ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ ഫുഡ് ഫെസ്റ്റിവൽ
text_fieldsമസ്കത്ത്: ഇന്ത്യയുടെ പാരമ്പര്യവും സമ്പന്നവുമായ പാചക പൈതൃകത്തെ പുതുമയോടെ അവതരിപ്പിക്കുന്ന ‘ടേസ്റ്റ് ഓഫ് ഇന്ത്യ - ഗ്രാൻഡ് കൾനറി ഫുഡ് ഫെസ്റ്റിവൽ’ ആരംഭിക്കുന്നതായി ഇംപീരിയൽ കിച്ചൻ ഒമാൻ അറിയിച്ചു.
ഇന്ത്യയിലെ 15 സംസ്ഥാനങ്ങളുടെയും യഥാർഥ സവിശേഷ ഭക്ഷണരുചികളെ ഉൾക്കൊള്ളുന്ന വർണശബളമായ ഭക്ഷണോത്സവം ആണ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവൽ നവംബർ 26 മുതൽ ഡിസംബർ ആറുവരെ മസ്കത്തിലെ അൽ ഖുവൈറിലുള്ള ഇംപീരിയൽ കിച്ചനിൽ നടക്കും. കശ്മീർ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഗോവ, ഉത്തരപ്രദേശ്, ആന്ധ്രാപ്രദേശ്, കേരളം, ഹരിയാന , ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഹൈദരാബാദ് (തെലങ്കാന), ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പാരമ്പര്യ ഭക്ഷണങ്ങളുടെ വൈവിധ്യങ്ങളാണ് ഫെസ്റ്റിവലിൽ ഒരുക്കുന്നത്.
‘ ഇന്ത്യയുടെ പ്രാദേശിക പാചകങ്ങളുടെ യഥാർഥ രുചിയും ആത്മാവും പുനർനിർമ്മിക്കുകയാണ് ഫെസ്റ്റിവലിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇംപീരിയൽ കിച്ചൻ റിസേർച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ഷെഫ് ക്രിസ്റ്റോ പറഞ്ഞു.
ഓരോ വിഭവവും ആ പ്രദേശത്തിന്റെ പാരമ്പര്യം, കുടുംബരഹസ്യങ്ങൾ, തലമുറകളിലൂടെ പകർന്നു വന്ന കഥകൾ എന്നിവയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

