ബൗശര്‍ സോണ്‍ തര്‍തീല്‍; ഗുബ്ര യൂനിറ്റ് ജേതാക്കള്‍
text_fieldsരിസാല സ്റ്റഡി സര്ക്കിര് ബൗശര്‍ സോണ്‍ നടത്തിയ തര്‍തീൽ വിജയിക്ക് സമ്മാനം നൽകുന്നു
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിൾ ബൗശര്‍ സോണ്‍ ആറാമത് എഡിഷന് തര്‍തീല്‍ അല്‍ ഖുവൈറില്‍ നടന്നു. ഗുബ്ര യൂനിറ്റ് ജേതാക്കളായി. അല്‍ ഖുവൈര്‍ യൂനിറ്റ് രണ്ടാം സ്ഥാനവും ഗാല യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്വാദിഖ് അദനി ഉദ്ഘാടനം ചെയ്തു. ലത്തീഫ് സഅദി പ്രാർഥന നിര്‍വഹിച്ചു. സോണ്‍ ചെയര്മാന് അഫ്സല് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് അദനി സംസാരിച്ചു.
ബൗഷര്‍ സോണിന്റെ പ്രത്യേക പരിപാടിയായി 30 കഴിഞ്ഞവരുടെ ഖുര്‍ആന്‍ പാരായണ മത്സരം നടന്നു. വിജയികള്‍ക്ക് ഐ.സി.എഫ് നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി, ആര്.എസ്.സി നാഷനല്‍ ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ് സമ്മാനം വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ സ്വാഗതവും അന്‍സാര്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

