'തൻഷീത് 2022': പോസ്റ്റർ പ്രകാശനം
text_fields‘തൻഷീത് 2022’ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ്
നിർവഹിക്കുന്നു
മത്ര: മത്ര കെ.എം.സി.സി ഡിസംബർ 30ന് നടത്താനിരിക്കുന്ന 'തൻഷീത് 2022' സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് നിർവഹിച്ചു. 'തൻഷീത് 2022' സംഗമത്തിൽ പി.എം.എ. ഗഫൂർ മുഖ്യാതിഥിയാകും.
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വട്ടല്ലൂർ, കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ നവാസ് ചെങ്കള, ഷൗക്കത്ത് ധർമടം, സിദ്ദീഖ് മാതമംഗലം, മത്ര കെ.എം.സി.സി നേതാക്കളായ സാദിഖ് ആടൂർ, റാഷിദ് പൊന്നാനി, നാസർ തൃശൂർ, ജസീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

