സീബിൽ ടാങ്കറിന് തീപിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
text_fieldsഅൽജിഫ്നൈൻ ഏരിയയിൽ ടാങ്കറിന് തീപിടിച്ചത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിരക്ഷാ സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ സീബ് വിലായത്തിൽ ടാങ്കർ ലോറിക്കു തീപിടിച്ചു രണ്ടുപേർ മരിച്ചു. അൽജിഫ്നൈൻ ഏരിയയിലാണ് ദാരുണമായ സംഭവം. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ ക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിരക്ഷാ സേനാംഗങ്ങൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളരെ സാഹസപ്പെട്ടാണ് തീ അണച്ചത്. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

