ടി.എ.എം ചാമ്പ്യൻസ് കപ്പ്: കുമിൻ മഞ്ഞപ്പട എഫ്.സി ചാമ്പ്യന്മാർ
text_fieldsടി.എ.എം ചാമ്പ്യൻസ് കപ്പ് ജേതാക്കളായ കുമിൻ മഞ്ഞപ്പട എഫ്.സി
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിച്ച പ്രഥമ ടി.എ.എം ചാമ്പ്യൻസ് കപ്പ് സെവൻസ് ഫുട്ബാളിൽ കുമിൻ മഞ്ഞപ്പട എഫ്സി ചാമ്പ്യന്മാരായി. ടോപ് ടെൻ ബർക റണ്ണർ അപ്പായി. സെക്കന്റ് റണ്ണർ അപ്പ് – സൈൻടെക് നേതാജി എഫ്സിയും തേർഡ് റണ്ണർ അപ്പ് – യുണൈറ്റഡ് കേരള എഫ്സിയും നേടി. പതിനാറ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബദറുദീൻ അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. ഐഡ റോസ് ദീപു കിക്കോഫ് നിർവഹിച്ചു. വിവിധ കാറ്റഗറികളിൽ മികച്ച കളിക്കാരായി റഹീം ദാസ്, നൗഫൽ, ഷിബിലി, കാർത്തിക്, റിൻഷാദ്, ആദർശ് അജി എന്നിവരെ തിരഞ്ഞെടുത്തു. ബാഡ്മിന്റൺ താരം സന്തോഷ്, അജ്മൽ എന്നിവർ സമ്മാനവിതരണ ചടങ്ങിൽ പങ്കെടുത്തു. കൺവീനർ സുനീഷ് ഗുരുവായൂർ, ജനറൽ സെക്രട്ട വാസുദേവൻ തളിയര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

