താജ് ഹൈപ്പർമാർക്കറ്റ് ‘കാർ ഡ്രൈവ്’ പ്രമോഷൻ: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fields‘കാർ ഡ്രൈവ്’ പ്രമോഷൻ പരിപാടിയുടെ നറുക്കെടുപ്പും സമ്മാന വിതരണവും ഖദറ താജ്
ഹൈപ്പർമാർക്കറ്റിൽ നടന്നപ്പോൾ
മസ്കത്ത്: ഒമാനിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ താജ് ഹൈപ്പർമാർക്കറ്റ് റമദാൻ കാലത്ത് ആരംഭിച്ച ‘കാർ ഡ്രൈവ്’ പ്രമോഷൻ പരിപാടിയുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു. ഖദറ താജ് ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
മൂന്നു മാസത്തോളം നീണ്ടുനിന്ന പ്രമോഷനിൽ ഏഴു കാറുകളാണ് സ്വദേശികൾക്കും വിദേശികൾക്കുമായി ലഭിച്ചത്. ഇതിനു പുറമെ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ബിഗ് സ്ക്രീൻ ടി.വികൾ എന്നിങ്ങനെ നൂറോളം സമ്മാനങ്ങളും പരിപാടിയിൽ പങ്കെടുത്തവർക്ക് 35ഓളം സ്പോട്ട് പ്രൈസുകളും നൽകി. 45 വർഷമായി ഖദറയിൽ പ്രവർത്തിക്കുന്ന താജ് ഹൈപ്പർമാർക്കറ്റിന് ഖദറ കൂടാതെ ആറു ശാഖകൾ കൂടിയുണ്ട്.
ജനങ്ങൾ നൽകിവരുന്ന സഹകരണത്തിന് നന്ദി രേഖപ്പെടുത്തുകയാണെന്ന് മാനേജിങ് ഡയറക്ടർ റഹീം പൊന്നാനി പറഞ്ഞു. കടുത്ത മത്സരങ്ങൾ നടക്കുന്ന ഇക്കാലത്ത് തന്റെ ഉപഭോക്താക്കൾക്ക് ന്യായവിലയും മറ്റു സേവനങ്ങളും മെച്ചപ്പെട്ട രീതിയിൽ ഇനിയും തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ സൈദ് നാസർ അൽ മൊയ്നി മുഖ്യാതിഥിയായി. ഡയറക്ടർമാരായ സുബൈർ, നസീർ പൊന്നാനി, ജാബിർ, അമ്മാർ, ജനറൽ മാനേജർ അഷ്റഫ് അലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഖദറയിലെ പ്രശസ്ത ഗായകർ പങ്കെടുത്ത ഗാനമേളയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

