Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ത​ഫ്​​ഹീ​മു...

‘ത​ഫ്​​ഹീ​മു ത്വി​ലാ​വ’ ഖു​ർ​ആ​ൻ മ​ത്സ​രം ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഇ​ബ്ര ജേ​താ​ക്ക​ൾ

text_fields
bookmark_border
‘ത​ഫ്​​ഹീ​മു ത്വി​ലാ​വ’ ഖു​ർ​ആ​ൻ മ​ത്സ​രം ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഇ​ബ്ര ജേ​താ​ക്ക​ൾ
cancel
camera_alt

ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ളി ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഇ​ബ്ര സം​ഘ​ടി​പ്പി​ച്ച ‘ത​ഫ്​​ഹീ​മു ത്വി​ലാ​വ’ ഖു​ർ​ആ​ൻ

മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇ​ബ്ര: ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ളി ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഇ​ബ്ര ‘ത​ഫ്​​ഹീ​മു ത്വി​ലാ​വ’ ഖു​ർ​ആ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ത്തോ​ളം മ​ദ്​​റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നിം​റ ഫാ​ത്തി​മ, എം. ​മു​ഹ​മ്മ​ദ് റ​ബീ​ഹ്, ഫി​ദ ഷെ​റി​ൻ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ഫാ​ത്തി​മ മ​ഹ​റ, മു​ഹ​മ്മ​ദ് റി​സാ​ൻ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി ഹോ​ളി ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഇ​ബ്ര ജേ​താ​ക്ക​ളാ​യി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ന​ബാ​ൻ ദാ​റു​ൽ ഖു​ർ​ആ​ൻ മ​ദ്​​റ​സ സൂ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഉ​സ്താ​ദ് മു​ഹ​മ്മ​ദ് നി​സാ​മി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഇ​മ​ദ്യ​ദു​ല്ലാ​ഹ്, ഹാ​ഫി​സ് മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. അ​നു​മോ​ദ​ന യോ​ഗം ഉ​സ്താ​ദ്​ സ​ലിം കോ​ള​യാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ന​ബി​ദി​ന ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ചെ​മ്മ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ശം​സു​ദ്ദീ​ൻ ബാ​ഖ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഫ്സ​ൽ ബ​ഷീ​ർ തൃ​ക്കോ​മ​ല, നൗ​സീ​ബ് ചെ​മ്മ​യി​ൽ, ബ​ദ​റു​ദ്ദീ​ൻ ഹാ​ജി, ഫൈ​സ​ൽ കാ​ക്കേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്റ്റ​ഡി സെ​ന്റ​റി​ന്റെ 35ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഖു​ർ​ആ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran CompetitionWinnerIbra
News Summary - Tafheemu Twilawa' Quran Competition Quran Study Center Ibra Winner
Next Story