ഒമാനിൽ ടേബ്ൾ ടെന്നിസ് വളർത്താൻ ധാരണ
text_fieldsഅന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് ഫെഡറേഷൻ ഡെവലപ്മെന്റ്
ഡയറക്ടർ പൊലോന സുസിനും ഒമാൻ ടേബ്ൾ ടെന്നിസ് അസോസിയേഷൻ ചെയർമാൻ അബ്ദുല്ല മുഹമ്മദ് ബാംഖലീഫും
കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഒമാനിൽ ടേബ്ൾ ടെന്നിസ് വ്യാപിപ്പിക്കുന്നതിന് ഒമാൻ ടേബ്ൾ ടെന്നിസ് അസോസിയേഷനും അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് ഫെഡറേഷനും കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് ഫെഡറേഷൻ ഡെവലപ്മെന്റ് ഡയറക്ടർ പൊലോന സുസിനും ഒമാൻ ടേബ്ൾ ടെന്നിസ് അസോസിയേഷൻ ചെയർമാൻ അബ്ദുല്ല മുഹമ്മദ് ബാംഖലീഫുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഒമാനിൽ ടേബ്ൾ ടെന്നിസിന് ആവശ്യമായ കോച്ചുമാർ, കളിക്കാർ, റഫറിമാർ, അഡ്മിനിസ്റ്റർമാർ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് അന്താരാഷ്ട്ര ഫെഡറേഷൻ സഹായിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

