Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം ഒ​മാ​ന്​ ന​ന്ദി​പ​റ​ഞ്ഞ്​ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​ മ​ട​ങ്ങി

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം ഒ​മാ​ന്​ ന​ന്ദി​പ​റ​ഞ്ഞ്​ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​ മ​ട​ങ്ങി
cancel
camera_alt

അ​ൽ ബ​റ​ഖ കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​

ബ​ശ്ശാ​ർ അ​ൽ അ​സ​ദ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​ന്‍റെ ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ന്ദി​പ​റ​ഞ്ഞ്​ ഏ​ക​ദി​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​ ബ​ശ്ശാ​ർ അ​ൽ അ​സ​ദ്​ മ​ട​ങ്ങി. മ​സ്ക​ത്തി​ലെ​ത്തി​യ പ്ര​സി​ഡ​ന്‍റി​ന്​ ഊ​ഷ്​​മ​ള വ​ര​വേ​ൽ​പാ​ണ്​ ന​ൽ​കി​യ​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി.

അ​ൽ ബ​റ​ഖ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ർ​ച്ച​യി​ൽ തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലു​മു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ഇ​ര​യാ​യ കു​ടും​ബ​​ങ്ങ​ളോ​ടും സി​റി​യ​ൻ ജ​ന​ത​യോ​ടു​മു​ള്ള അ​നു​ശോ​ച​നം സു​ൽ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​നെ വീ​ണ്ടും അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന് ഒ​മാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ തു​ട​രു​മെ​ന്ന്​ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

സി​റി​യ​ൻ ജ​ന​ത​യോ​ടു​ള്ള ഒ​മാ​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്​ സു​ൽ​ത്താ​നോ​ടും ഒ​മാ​ൻ ജ​ന​ത​യോ​ടും ന​ന്ദി​പ​റ​ഞ്ഞ ബ​ശ്ശാ​ർ, ഭൂ​ക​മ്പ​ത്തി​ന്റെ ആ​ഘാ​തം കു​റ​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണം, ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം എ​ന്നി​വ​യും അ​വ​ലോ​ക​നം​ചെ​യ്തു. ഇ​രു​നേ​താ​ക്ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റി.

പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ഔ​ഫി, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മ​ദി​ഹ ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ഷൈ​ബാ​നി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി (ഒ.​ഐ.​എ) ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, സി​റി​യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് തു​ർ​ക്കി ബി​ൻ മ​ഹ്മൂ​ദ് അ​ൽ ബു​സൈ​ദി, സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ, പ്ര​വാ​സി​മ​ന്ത്രി ഡോ. ​ഫൈ​സ​ൽ മെ​ക്ദാ​ദ്, പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി മ​ൻ​സൂ​ർ ഫ​ദ്‌​ല​ല്ല അ​സം, സാ​മ്പ​ത്തി​ക, വി​ദേ​ശ വ്യാ​പാ​ര​മ​ന്ത്രി ഡോ. ​സ​മീ​ർ അ​ൽ ഖ​ലീ​ൽ, പ്ര​ത്യേ​ക പ്ര​സി​ഡ​ൻ​ഷ്യ​ൽ ഉ​പ​ദേ​ഷ്ടാ​വ്​ ലൂ​ണ അ​ൽ ഷി​ബ്ൽ, ഒ​മാ​നി​ലെ സി​റി​യ​ൻ അം​ബാ​സ​ഡ​റു​മാ​യ ഇ​ദ്രി​സ് മാ​യ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

ഔ​​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക്ക്​ ശേ​ഷം സി​റി​യ​ൻ പ്ര​സി​ഡ​ന്റും സു​ൽ​ത്താ​നും അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ൽ ച​ർ​ച്ച​യും ന​ട​ത്തി. സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച്​ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ട​ങ്ങി​യ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​നും പ്ര​തി​നി​ധി​സം​ഘ​ത്തി​നും റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanSyrian presidentearthquake relief
News Summary - Syrian president returns after thanking Oman for earthquake relief
Next Story