സ്വിസ് വൈസ് പ്രസിഡന്റ് മത്ര സൂഖും അൽ മിറാനി കോട്ടയും സന്ദർശിച്ചു
text_fieldsസ്വിസ് വൈസ് പ്രസിഡന്റ് ഗൈ പാർമെലിൻ മത്ര സൂഖ് സന്ദർശിച്ചപ്പോൾ
മസ്കത്ത്: സ്വിസ് വൈസ് പ്രസിഡന്റും ഫെഡറൽ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ്, എജുക്കേഷൻ ആൻഡ് റിസർച്ച് മേധാവിയുമായ ഫെഡറൽ കൗൺസിലർ ഗൈ പാർമെലിൻ മത്ര സൂഖും അൽ മിറാനി കോട്ടയും സന്ദർശിച്ചു.
ഖഞ്ചറുകൾ (പരമ്പരാഗത കഠാരകൾ), പരമ്പരാഗത ആയുധങ്ങൾ, തുണിത്തരങ്ങൾ, ഒമാനി ഹൽവ, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പുരാതനവും ആധുനികവുമായ വസ്തുക്കൾ മത്രയിൽ അദ്ദേഹം പര്യവേക്ഷണം ചെയ്തു. ഒമാനി പരിസ്ഥിതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതും അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്ന പ്രാദേശിക വസ്തുക്കൾ ഉപയോഗിക്കുന്നതുമായ സൂഖിന്റെ വിവിധ ഇടവഴികളും അലങ്കാരങ്ങളും അദ്ദേഹം നിരീക്ഷിച്ചു.
അൽ മിറാനി കോട്ടയിലെത്തിയ വൈസ് പ്രസിഡന്റ് പുരാതന പൈതൃക ശേഖരങ്ങളും പുരാവസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന സൗകര്യങ്ങൾ മനസ്സിലാക്കി. കോട്ടയുടെ ചരിത്രത്തെക്കുറിച്ചും, വ്യത്യസ്ത കാലഘട്ടങ്ങളിൽ അത് സാക്ഷ്യംവഹിച്ച പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള വിശദീകരണവും അദ്ദേഹം കേട്ടു. മസ്കത്തിലെ ചരിത്രപ്രാധാന്യമുള്ള ക്വാർട്ടേഴ്സുകളുടെ പഴയ വാസ്തുവിദ്യയുടെ അവശിഷ്ടങ്ങൾ കാണുന്നതിനൊപ്പം, മാൻ കടലിന്റെ വിശാലമായ കാഴ്ച ആസ്വദിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

