വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘സ്വരലയം 2025’ സംഘടിപ്പിച്ചു
text_fieldsവേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ പ്രോവിന്‍സ് ‘സ്വരലയം 2025’ പരിപാടിയിൽനിന്ന്
മസ്കത്ത്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ പ്രോവിന്‍സ് ‘സ്വരലയം 2025’ സംഘടിപ്പിച്ചു. യാസിര്‍ സാലിം തബുക് മുഖ്യാതിഥിയായി. വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ. വിജയന്, ഏല്‍ദോ വര്‍ഗീസ്, കെ.സി. എബ്രഹാം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഒമാനിലെ വിവിധ കലാകാരന്മാര് അരങ്ങിലെത്തിച്ച കലാപരിപാടികള്‍ക്കൊപ്പം രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ബാന്‍ഡ് ആയിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ഫ്രാന്‍സിസ് തലച്ചിറ, കെ.കെ. ജോസ് , ടി.കെ. വിജയന്, കെ.എം. മാത്യു , ജീജോ തോമസ്, ബിനോയ് റാഫേല്‍, റീജ ജോസ്, എന്നിവര്‍ നേതൃത്വം നല്കി.വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും മെഡിക്കല്‍ വിദ്യാര്‍ഥികളെയും ആദരിച്ചു.

