സുവൈഖ് തുറമുഖത്തിെൻറ വാണിജ്യപ്രവർത്തനം അടുത്തമാസം തുടങ്ങും
text_fieldsമസ്കത്ത്: സുവൈഖ് തുറമുഖത്തിെൻറ വാണിജ്യ പ്രവർത്തനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇൗമാസം 15 മുതൽ ട്രയൽ റൺ ആരംഭിക്കും. ചെറിയ തുറമുഖങ്ങളെ വലിയ തുറമുഖങ്ങളുമായി കൂട്ടിച്ചേർത്ത് കടൽ ചരക്കുഗതാഗത മേഖലയുടെ ശേഷിയും സാധ്യതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായാണ് സുവൈഖ് തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ചരക്കുഗതാഗത മേഖലയുടെ വളർച്ച ആഭ്യന്തര ഉൽപാദനത്തിൽ 50 ശതമാനത്തിെൻറ വളർച്ചക്ക് വഴിയൊരുക്കുമെന്നാണ് ‘തൻഫീദ്’ നിർദേശം.
ഇതിെൻറ അടിസ്ഥാനത്തിലാണ് രാജ്യത്തെ ചെറുതും ഇടത്തരവുമായ വാണിജ്യ തുറമുഖങ്ങൾ ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ പ്രവർത്തിപ്പിക്കുന്നത്. തന്ത്രപ്രധാന തുറമുഖങ്ങളുമായി കൂട്ടിച്ചേർത്ത് ആയിരിക്കും ഇവയുടെ പ്രവർത്തനം. നിലവിലെ ബെർത്ത് ഉപയോഗിച്ചായിരിക്കും പ്രവർത്തനമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് അൽ ഫുതൈസി അറിയിച്ചു. തുറമുഖത്തിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് അനുസരിച്ചായിരിക്കും ബെർത്തുകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കം നടപടികൾ കൈക്കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
