കൂടുതൽ മഴ ലഭിച്ചത് സുവൈഖിൽ
text_fieldsറുസ്താഖിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഏറ്റവും കൂടൂതൽ മഴ ലഭിച്ചത് സുവൈഖിൽ. 75 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ കിട്ടിയതെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്ഹ വിലായത്തില്‍ 70 മില്ലിമീറ്ററും ശിനാസ് വിലായത്തില്‍ 58 മില്ലിമീറ്ററും മഴ പെയ്തു. നവംബര്‍ അഞ്ചുമുതൽ എട്ടുവരെയുള്ള കണക്ക് പ്രകാരമാണിത്.
അതേസമയം വടക്കൻ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസവും ശക്തമായ മഴയാണ് കിട്ടിയത്. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

