Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​നു​സ്മ​ര​ണ യോ​ഗം ഒമാനിൽ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​നു​സ്മ​ര​ണ യോ​ഗം ഒമാനിൽ സം​ഘ​ടി​പ്പി​ച്ചു
cancel

മ​സ്ക​ത്ത്: പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ക​ലാ​പ്രേ​മി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ അ​നു​സ്മ​ര​ണ യോ​ഗം ഭാ​വ​ല​യ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്ത് അ​ദ്ദേ​ഹം ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി.

ഭാ​വ​ല​യ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജെ. ര​ത്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ത രാ​ജ​ൻ അ​വ​താ​ര​ക​യാ​യി. അ​ർ​ച്ച​ന വി​ജ​യ​കു​മാ​ർ പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഡോ. ​ജെ. ര​ത്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ണ്‍കു​മാ​ർ മേ​ലെ​തി​ൽ (സെ​ക്ര​ട്ട​റി), രാ​ജ​ൻ വി. ​കൊ​ക്കൂ​രി, നി​ഷ പ്ര​ഭാ​ക​ര​ൻ, ഗം​ഗേ​ഷ് വ​ട​ക്കേ​തി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി​നു കോ​ട്ട​യം, അ​നീ​ഷ് കാ​വാ​ലം എ​ന്നി​വ​രും അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും മൗ​നാ​ച​ര​ണം ആ​ച​രി​ക്കു​ക​യും ചെ​യ്ത ശേ​ഷം സ​ദ​സ്സ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​സാ​രി​ച്ച ഡോ. ​ജെ. ര​ത്ന​കു​മാ​ർ, ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി പു​ല​ർ​ത്തി​യ അ​ച്ച​ട​ക്ക​വും സ​മ​ർ​പ്പ​ണ​ബോ​ധ​വും പു​തി​യ ത​ല​മു​റ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. രാ​ജ​ൻ വി. ​കൊ​ക്കൂ​രി , ല​ക്ഷ്മി കൊ​ത്ത​നേ​ത്, , അ​നി​ത രാ​ജ​ൻ , ലോ​വ​ൽ ബാ​ല​കൃ​ഷ്ണ​ൻ , ജോ​ബ് മാ​ത്യു മ​ണ​ലേ​ൽ, ഗം​ഗേ​ഷ് വ​ട​ക്കേ​തി​ൽ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ ഭാ​ഷ​ണം​ന​ട​ത്തി. സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ, ആ​രാ​ധ​ക​ർ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Surya Krishnamurthy memorial meeting organized in Oman
Next Story