Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​ർ കേ​ര​ള മു​സ്‌​ലിം...

സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു

text_fields
bookmark_border
സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്    വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു
cancel
camera_alt

സൂ​ർ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്തി​ന്‍റെ 40ാം വാർഷിക സ​മ്മേ​ള​നം സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ്

മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു



സൂ​ർ: സൂ​റി​ന്റെ മ​ണ്ണി​ല്‍ പു​തു​ച​രി​ത്രം തീ​ർ​ത്ത്​ സൂ​ർ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്തി​ന്‍റെ 40ാം വാർഷിക സ​മ്മേ​ള​നം സ​മാ​പി​ച്ചു. സൂ​റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​സ്​​ലി​സ് അ​ൽ ഫ​വാ​രി​സി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ലേ​ക്ക് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്​ ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ഴു​കി​യെ​ത്തി​യ​ത്.

സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യു. ​പി മു​ഹി​യു​ദ്ധീ​ൻ മു​സ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹാ​ഫി​ള് അ​ബൂ​ബ​ക്ക​ർ സി​ദ്ദീഖ് എ​റ​ണാ​കു​ളം ഖി​റാ​അ​ത്ത് ന​ട​ത്തി. എ​സ്.​ഐ.​സി പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ ഹാ​ജി, മ​സ്ക​ത്ത്​ കെ.​എം.​സി.​സി നേ​താ​വ് അ​ഷ്റ​ഫ് നാ​ദാ​പു​രം, സൂ​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ സൈ​നു​ദ്ധീ​ൻ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നാ​ലു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട മു​ഹി​യു​ദ്ദീ​ൻ ഉ​സ്താ​ദി​നേ​യും സൂ​റി​ൽ 40 വ​ർ​ഷ​ക്കാ​ലം പ്ര​വാ​സി​ക​ളാ​യ മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി ക​ണ്ണൂ​ർ, ഹം​സ വാ​ള​ക്കു​ളം, സ്വാ​ലി​ഹ് ക​ണ്ണൂ​ർ, യൂ​സു​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, വി​ശു​ദ്ധ ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ന​ബ്ഹാ​ൻ, ഹ​സ​നു​ൽ ബ​ന്ന എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. സ​മ​സ്ത ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫും ന​ട​ത്തി​യ മ​നു​ഷ്യ ജാ​ലി​ക വേ​റി​ട്ട കാ​ഴ്ച​യാ​യി. ഒ​മാ​ൻ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്. ക​ൺ​വീ​ന​ർ ശാ​ക്കി​ർ ഫൈ​സി മ​നു​ഷ്യ ജാ​ലി​ക പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ​മ​സ്ത 100ാ വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​ചാ​ര​ണ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​ർ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് മു​സ​ലി​യാ​ർ എ​റ​ണാ​കു​ളം സ്വാ​ഗ​ത​വും മ​ദ്റ​സ സെ​ക്ര​ട്ട​റി ശി​ഹാ​ബ് വാ​ള​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. ഒ​മാ​നി​ലെ സ്വ​ദേ​ശി​ക​ൾ, വി​ദേ​ശി​ക​ൾ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ, മ​സ്ക​ത്തി​ലെ സ​മ​സ്ത നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ​ലി ഫൈ​സി റൂ​വി, യൂ​സു​ഫ് മു​സ​ലി​യാ​ർ സീ​ബ്, ശി​ഹാ​ബ് ഫൈ​സി സോ​ഹാ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ് ഫൈ​സി സ​ലാ​ല, കെ.​എ​ൻ.​എ​സ് മൗ​ല​വി ആ​ദം, സ​യ്യി​ദ് ശം​സു​ദ്ധീ​ൻ ത​ങ്ങ​ൾ, അ​ബ്ദു​ൽ സ​ലീം കോ​ർ​ണി​ഷ്, ശു​ഐ​ബ് പാ​പ്പി​നി​ശ്ശേ​രി, അ​ബ്ദു​ൽ ശു​ക്കൂ​ർ ഹാ​ജി ബോ​ഷ​ർ, ശാ​ജു​ദ്ധീ​ൻ റൂ​വി, പി.​ടി.​എ ശു​ക്കൂ​ർ, സ​ഈ​ദ​ലി ദാ​രി​മി ബി​ദി​യ, സി​ദ്ദീ​ഖ് കു​ഴി​ങ്ങ​ര, മു​സ്ത​ഫ നി​സാ​മി സി​നാ​വ്, ഹാ​ഫി​ള് ഫൈ​സ​ൽ ഫൈ​സി, ഹാ​ഫി​ള് ശം​സു​ദ്ധീ​ൻ ന​ന്തി, സൈ​ദ് നെ​ല്ലാ​യ, എ​സ്.​ഐ.​സി സൂ​ർ, എ​സ്.​കെ.​എ​സ്.​എ​ഫ് സു​ർ, കെ.​എം.​സി.​സി സൂ​ർ പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala muslim jamaathsoor
News Summary - Sur Kerala Muslim Jamaat The annual conference has concluded
Next Story