സൂർ കേരള മുസ്ലിം ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽവന്നു
text_fieldsസൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ
സൂർ: സൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 41-ാം വാർഷിക 34-ാം ജനറൽ ബോഡി യോഗം ദാറുൽ ഖുർആൻ മദ്റസയിൽ ചേർന്നു. സ്വദർ മുഅല്ലിം ബശീർ ഫൈസി കൂരിയാട് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.പി. മൊയ്തീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആബിദ് മുസ്ലിയാർ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
നാല് ദശാബ്ദക്കാലമായി സൂറിലെ പ്രവാസി മുസ്ലിം സഹോദരങ്ങൾക്ക് ദീനി നേതൃത്വം നൽകിവരുന്ന സംഘടന പുണ്യദിനങ്ങൾ, മയ്യിത്ത് നമസ്കാരം, പാവപ്പെട്ടവർക്ക് ധനസഹായം തുടങ്ങിയ മത ചിട്ടയോടെ സംഘടനയുടെ ആരംഭകാലം മുതൽ നടന്നു വരുന്നു.
പ്രവർത്തകരുടെ ആത്മീയ പുരോഗതി ലക്ഷ്യമാക്കി മാസാന്ത ദിക്റ്, സ്വലാത്ത്, മജ്ലിസ് നൂർ, ഉദ്ബോധന ക്ലാസുകൾ, പ്രവാസികളുടെ മക്കൾക്കായി മത വിദ്യഭ്യാസം പകരാൻ ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ, ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയും സംഘടയുടെ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സെക്രട്ടറി ആബിദ് മുസ്ലിയാർ സ്വാഗതവും നന്ദിയും പറഞ്ഞു.
സൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളായി പ്രസിഡന്റ് യു.പി മൊയ്തീൻ മുസ്ലിയാർ, വൈസ് പ്രസിന്റുമാരായി ബശീർ ഫൈസി കൂരിയാട്, ഹംസ വാളക്കുളം, നവാസ് ആലപ്പുഴ, ജനറൽ സെക്രട്ടറി ആബിദ് മുസ്ലിയാർ എറണാകുളം, ജോ. സെക്രട്ടറിമാരായി ശിഹാബ് വാളക്കുളം, (മദ്റസ സെക്രട്ടറി), ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, മൊയ്തീൻ കുട്ടി നെല്ലായ, അഡ്വ സഈദ് കൂത്ത്പറമ്പ് , ട്രഷറർ അബ്ദുൽ ബശീർ വടക്കാഞ്ചേരി, മെംബർമാരായി അബ്ദുൽ ലത്തീഫ് നല്ലളം, ഫൈസൽ ആലപ്പുഴ, അബ്ദുൽ നാസർ കണ്ണൂർ, ഹാഫിള് അബൂബക്കർ സിദ്ധീഖ് മൗലവി എറണാകുളം, ശാനവാസ് തിരുവനന്തപുരം, അബ്ദുൽ ഖാദർ നാദാപുരം എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

