സൂർ ഇന്ത്യൻ സ്കൂൾ വാർഷികം
text_fieldsസൂർ: സൂർ ഇന്ത്യൻ സ്കൂളിെൻറ വാർഷികാഘോഷം നടന്നു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികം എന്ന തലക്കെട്ടിലാണ് വാർഷികാഘോഷം നടന്നത്. പ്രൈവറ്റ് എജുക്കേഷൻ ഡിപ്പാർട്ട്മെൻറിലെ എജുക്കേഷനൽ സൂപ്പർവിഷൻ ഡിവിഷൻ മേധാവി ഖാലിദ ജുമാ അൽ അറൈമി മുഖ്യാതിഥിയായിരുന്നു. എജുക്കേഷനൽ ഇവാല്വേഷൻ ഡിപ്പാർട്ട്മെൻറ് മേധാവി ഖാലിദ് സാലിഹ് അൽ അറൈമി, ശൈഖ് ജുമാ മുഹമ്മദ് അൽ ഫാർസി എന്നിവർ വിശിഷ്ടാതിഥികളായി പെങ്കടുത്തു.
സ്കൂളിെൻറ ചുമതലയുള്ള സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിതീഷ് സുന്ദരേശൻ, എസ്.എം.സി അംഗങ്ങൾ തുടങ്ങിയവരും പരിപാടിയിൽ പെങ്കടുത്തു. ഹെഡ്ഗേൾ സാന്ദ്ര മാത്യു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ നാരായണിക്കുട്ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഒന്നുമുതൽ 11 വരെ ക്ലാസുകളിൽ മികച്ച വിജയം നേടിയ 18 വിദ്യാർഥികൾക്ക് പുരസ്കാരം നൽകി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനന്യ.എസ്.അശോകിന് പുരസ്കാരം നൽകി. 12ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ജയദീപ് ബാബുവിന് ഷാജഹാൻ മെമ്മോറിയൽ അക്കാദിക് എക്സലൻ പുരസ്കാരവും സമ്മാനിച്ചു. ദേശീയ തലത്തിൽ കളിച്ച ഖോ ഖോ ടീമംഗം ഗൗരി ബിജുവിനെയും ആദരിച്ചു. എസ്.എം.സി പ്രസിഡൻറ് മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു. നൈലേഷ് കുമാർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ നൃത്ത, സംഗീത പരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
