സൂർ ദാറുൽ ഖുർആൻ മദ്റസ പ്രവേശനോത്സവം
text_fieldsസൂർ ദാറുൽ ഖുർആൻ മദ്റസയിൽ നടന്ന പ്രവേശനോത്സവം
സൂർ: സൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ മദ്റസയിൽ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്റസകളിൽ 'വിദ്യ നുകരാം വിജയം നേടാം' എന്ന പ്രമേയത്തിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായായിരുന്നു പരിപാടി. ഹാഫിള് ഫൈസൽ ഫൈസി കരേക്കാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യു.പി. മുഹിയുദ്ധീൻ ഉസ്താദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ ദാരിമി, ശിഹാബ് വാളക്കുളം എന്നിവർ സംസാരിച്ചു. ആബിദ് മുസ്ലിയാർ എറണാകുളം സ്വാഗതം പറഞ്ഞു. സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം തരത്തിൽ ടോപ്പ് പ്ലസ് നേടിയ മുഹമ്മദ് ആദിലിനേയും പന്ത്രണ്ടാം ക്ലാസിൽ ഉന്നത മാർക്ക് വാങ്ങിയ ഫാത്വിമ റിസ്വാനയേയും അനുമോദിച്ചു. ഫൈസൽ ആലപ്പുഴ, നാസർ കണ്ണൂർ, മൊയ്തീൻ കുട്ടി നെല്ലായ, ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.

