Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​ർ ദാ​റു​ൽ ഖു​ർ​ആ​ൻ...

സൂ​ർ ദാ​റു​ൽ ഖു​ർ​ആ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ്

text_fields
bookmark_border
സൂ​ർ ദാ​റു​ൽ ഖു​ർ​ആ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ്
cancel
camera_alt

സൂ​ർ ദാ​റു​ൽ ഖു​ർ​ആ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ​യി​ൽ ന​ട​ന്ന മീ​ലാ​ദ് ഫെ​സ്റ്റ്

സൂ​ർ: സൂ​ർ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദാ​റു​ൽ ഖു​ർ​ആ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ​യി​ൽ മീ​ലാ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.

ഹു​ബ്ബു​ന്ന​ബീ മൗ​ലൂ​ദ്​ സ​ദ​സ്സി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഒ​മാ​ൻ ഔ​ഖാ​ഫ് പ്ര​തി​നി​ധി ശൈ​ഖ് സ്വ​ലാ​ഹ് റ​ബീ​ഹ് അ​ൽ മു​ഖൈ​നി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സൂ​ർ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹി​യു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വ​ദ​ർ മു​അ​ല്ലിം ബ​ശീ​ർ ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഹാ​ഫി​ള് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മൗ​ല​വി ഖി​റാ​അ​ത്ത് ന​ട​ത്തി. സെ​ക്ര​ട്ട​റി ആ​ബി​ദ് മൗ​ല​വി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ശി​ഹാ​ബ് വാ​ള​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഏ​ഴാം​ത​ര​ത്തി​ലെ ആ​ഇ​ശ സ്വാ​ലി​ഹ, ര​ണ്ടാം സ്ഥാ​നം നേ​ടി​യ അ​ഫ്റ ഫാ​ത്വി​മ, അ​ഞ്ചാം ത​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മി​ൻ​ഹ മെ​ഹ്റി​ൻ, ര​ണ്ടാം സ്ഥാ​നം നേ​ടി​യ അ​ഹ്മ​ദ് സ​ഹീ​ൻ എ​ന്നി​വ​രെ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ദ​സ്സി​ൽ അ​നു​മോ​ദി​ച്ചു.

സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ഫ ഗ്രൂ​പ് ഒ​ന്നാം സ്ഥാ​ന​വും മ​ർ​വ ഗ്രൂ​പ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ല​വ​ർ ഷോ, ​സു​ന്നി ബാ​ല​വേ​ദി​യു​ടെ ദ​ഫ് മു​ട്ട്, മു​തി​ർ​ന്ന​വ​രു​ടെ സു​റു​റേ സൂ​ർ ബു​ർ​ദ ആ​ലാ​പ​നം തു​ട​ങ്ങി​യ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadrasaMeelad FestDarul Quran
News Summary - Sur Darul Qur'an Higher Secondary Madrasah Meelad Fest
Next Story