ദോഫാർ അടക്കം ഒമാനിലെ വിനോദ സഞ്ചാര സ്ഥലങ്ങൾ അടച്ചിടും
text_fieldsമസ്കത്ത്: വേനൽക്കാല ടൂറിസം സീസൺ മുൻനിർത്തി രാജ്യത്തെ വിവിധ വിനോദ സഞ്ചാര സ്ഥലങ്ങൾ അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ദോഫാർ ഗവർണറേറ്റ്, മസീറ,ജബൽ അഖ്ദർ, ജബൽഷംസ് എന്നിവയാണ് അടച്ചിടുക. ജൂൺ 13ന് ഉച്ചക്ക് 12 മണി മുതൽ ജൂലൈ മൂന്ന് വരെയായിരിക്കും അടച്ചിടൽ പ്രാബല്ല്യത്തിലുണ്ടാവുക. ഇൗ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികളുടെ ഒരുവിധത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. ഒാരോ പ്രദേശത്തെയും രോഗവ്യാപനത്തിെൻറ തോത് വിലയിരുത്തിയാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ കൂടുതൽ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ബന്ധപ്പെട്ട അധികൃതർ ഇതിെൻറ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
