Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുപ്രീം കമ്മിറ്റി തീരുമാനം ഇന്ത്യൻ സ്കൂളുകൾക്ക് ബാധകമല്ല
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തെ സർക്കാർ-സ്വകാര്യ സ്കൂളുകളിലെ അധ്യയന വർഷം അവസാനിപ്പിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം ഇന്ത്യൻ സ്കൂളുകൾക്ക് ബാധകമാകില്ല. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള തീരുമാനം അന്താരാഷ്ട്ര സ്കൂളുകൾക്ക് ബാധകമായിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. നിലവിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഒാൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഇത് തടസ്സമില്ലാതെ തുടരുമെന്നും സ്കൂൾ ബോർഡ് പ്രതിനിധി പറഞ്ഞു.
Next Story
