സ്വതന്ത്ര ഫലസ്തീന് പിന്തുണ; സ്ലൊവേനിയൻ നടപടിയെ ഒമാൻ സ്വാഗതം ചെയ്തു
text_fieldsമസ്കത്ത്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി പിന്തുണച്ച് സ് ലൊവേനിയൻ നടപടിയെ ഒമാൻ സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രമേയം സ് ലൊവേനിയൻ പാർലമെന്റ് പാസാക്കി.
സ് ലൊവേനിയന്റെ തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്യുകയും വിലമതിക്കുകയും ചെയ്യുകയാണെന്നും മറ്റു അന്താരാഷ്ട്ര സമൂഹത്തെ ഇത് പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും വിദേശകാമ്രന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം നീക്കങ്ങൾ ഫലസ്തീൻ ജനതക്ക് അവരുടേതായ സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉറപ്പാക്കുകയും മേഖലയിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കുന്നതിനു പിന്തുണ നൽകുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

