Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂപ്പർ മൂൺ’...

സൂപ്പർ മൂൺ’ ആകാശവിസ്മയം ഇന്ന്​; ചന്ദ്രനെ അടുത്തു കാണാം

text_fields
bookmark_border
full moon
cancel
camera_alt

representational image 

‘മസ്​കത്ത്​: ഈ വർഷം ചന്ദ്രൻ ഭൂമിയിൽനിന്ന്​ ഏറ്റവും അടുത്തുവരുന്ന ദിവസമായിരിക്കും ചൊവ്വാഴ്ചയെന്ന്​ ശാസ്​ത്ര​ലോകം പ്രവചിച്ചിരിക്കേ പ്രതീക്ഷയോടെ ഒമാനിലെ വാനനിരീക്ഷകർ. സൂപ്പർ മൂൺ ആകാശവിസ്മയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന്​ കാണാനാവും. സാധാരണയിലും കവിഞ്ഞ വലുപ്പത്തിലാകും ചന്ദ്രനെ വീക്ഷിക്കാൻ കഴിയുക. രണ്ടു​ തവണയാണ്​ ആഗസ്റ്റിൽ രാജ്യത്ത്​ സൂപ്പർ മൂൺ ദൃശ്യമാവുക. ആഗസ്റ്റ്​ 30നാണ്​ രണ്ടാമത്തെ സൂപ്പർ മൂണെന്ന്​ ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസ്താവനയിൽ അറിയിച്ചു.

ഒമാൻ സമയം 10.33ന്​ 8 മുതൽ 16 ശതമാനം വരെ കൂടുതൽ തിളക്കത്തിൽ ചന്ദ്രനെ നഗ്നനേത്രങ്ങൾകൊണ്ട്​ കാണാനാവുമെന്ന്​ അധികൃതർ പറഞ്ഞു. സൂര്യോദയ സമയത്ത്​ ചുവപ്പുകലർന്ന ഓറഞ്ച്​ നിറത്തിലായിരിക്കും ചന്ദ്രനെ കാണാനാവുക. 2018ലാണ്​ ഇതിന്​ മുമ്പ്​ ഒരേ മാസത്തിൽ രാജ്യത്ത്​ രണ്ട്​ സൂപ്പർ മൂണുകൾ ദൃശ്യമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonsuper moon
News Summary - Super Moon- sky wonder-on tuesday -The moon is close
Next Story