സൺറൈസ് ടോസ്റ്റ്മാസ്റ്റേഴ്സ് 150ാം സെഷൻ ആഘോഷിച്ചു
text_fieldsസൺറൈസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ 150ം സെഷൻ ആഘോഷപരിപാടിയിൽനിന്ന്
മസ്കത്ത്: സൺറൈസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ 150ം സെഷൻ വിവിധ പരിപാടികളോടെ ആഘേഷിച്ചു. ക്ലബ് പ്രസിഡന്റ് എബ്രഹാം മങ്ങാടൻ നേതൃത്വം നൽകി. ഡിസ്റ്റിങ്ക്വിഷ് ടോസ്റ്റ് മാസ്റ്റർ ബിനോയ് രാജ്, ഏരിയ 10 ഡയറക്ടർ ടോസ്റ്റ് മാസ്റ്റർ റെജുലാൽ റഫീഖ് എന്നിവർ മുഖ്യ അവതാരകരായി. ഡിസ്റ്റിങ്ക്വിഷ് ടോസ്റ്റ്മാസ്റ്റർ ഹേമന്ത് ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലി രോഗങ്ങൾ കോവിഡ് കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ഡോ. അർപ്പണ ജോൺ (ഹല ക്ലിനിക്) ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.
സ്പോൺസർ വേണു എം. നായർ ക്ലബിന്റെ ചരിത്രവഴികളെ കുറിച്ചുള്ള വിഡിയോ പ്രകാശനം ചെയ്തു. നേതൻ എബ്രഹാം, ജോയൽ ജിജോ എന്നിവരുടെ പ്രസംഗം ടോസ്റ്റ് മാസ്റ്റർമാരായ പ്രീതി കപിൽ, നന്ദിനി കണ്ണൻ എന്നിവർ അവലോകനം നടത്തി. ഡിസ്റ്റിങ്ക്വിഷ് ടോസ്റ്റ് മാസ്റ്റർ വിദ്യാറാണി അവതരിപ്പിച്ച ടൂൾകിറ്റ് സ്പീച്ച് ശ്രദ്ധേയമായി. വിനോദ് അമ്മവീട് ഗാനം ആലപിച്ചു. ഡിവിഷൻ സി ഡയറക്ടർ ഡിസ്റ്റിങ്ക്വിഷ് ടോസ്റ്റ്മാസ്റ്റർ അലക്സ് കാസ്ട്രാ, ഡിസ്റ്റിങ്ക്വിഷ് ടോസ്റ്റ് മാസ്റ്റർമാരായ ദിലീപ് കുമാർ, ഡോൺ അശോകൻ, നൈസാം ഹനീഫ് എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റ് ജിജോ കടന്തോട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

