സുന്നി സെന്റർ നബിദിന കാമ്പയിന് തുടക്കം
text_fieldsസലാല കേരള സുന്നി സെന്റര്‍ നബിദിന കാമ്പയിന് അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
സലാല: തിരുനബി സ്നേഹം, സമത്വം, സഹിഷ്ണുത എന്ന തലക്കെട്ടില്‍ സലാല കേരള സുന്നി സെന്റര്‍ നടത്തുന്ന നബിദിന കാമ്പയിന് തുടക്കമായി. ദാരീസിലെ ഹദ്ദാദ് പള്ളിയില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അൻവരി മുഖ്യപ്രഭാഷണം നടത്തി. ബുധനാഴ്ച ഉമര്‍ റവാസില്‍ വിപുലമായ പരിപാടി ഒരുക്കും. ജൂണ്‍ ആറിന് മ്യൂസിയം ഹാളില്‍ മദ്റസ വിദ്യാർഥികളുടെ ആഘോഷം നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര കമ്മിറ്റി നേതാക്കളായ മൊയ്തീൻകുട്ടി ഫൈസി, റഷീദ് കൈനിക്കര തുടങ്ങിയവർ സംസാരിച്ചു. അമീർ മുസ്ലിയാർ പത്തിരിപ്പാല, മുസ്തഫ ഫലൂജ ഹുസൈൻ കണ്ണൂർ എന്നിവര്‍ സംബന്ധിച്ചു .

