ആഘോഷ രാവുകളുമായി സുനൈന ഫെസ്റ്റിവൽ
text_fieldsമസ്കത്ത്: ബുറൈമി ഗവർണറേറ്റിലെ സുനൈന ഫെസ്റ്റിവലിന് തുടക്കമായി. സുനൈന വിലായത്തിലെ പബ്ലിക് പാർക്കിൽ നടന്ന ഫെസ്റ്റിവൽ വാലി ശൈഖ് മഹ്മൂദ് ബിൻ സുലൈമാൻ അൽ മമാരിയുടെ മേൽനോട്ടത്തിലായിരുന്നു ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ ബുറൈമി ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ആരംഭിച്ച ശൈത്യകാല പരിപാടികളുടെ തുടർച്ചയാണ് ഫെസ്റ്റവൽ.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിലൂടെ ഔട്ട്ലെറ്റുകൾ ഒരുക്കി ചെറുകിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സന്ദർശകരെ ആകർഷിക്കുന്നതിനായി വിവിധങ്ങളായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള മത്സരങ്ങൾ, ഫയർ ആൻഡ് ലൈറ്റിങ് ഷോകൾ, മറൈൻ ആർട്സ്, ഫെയ്സ് പെയിൻറിങ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ഇവിടെ നടക്കുന്നത്. വിലായത്തിന്റെ പൗരാണിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നതിനാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി അംഗം ഹുമൈദ് ബിൻ അലി അൽ മനായി പറഞ്ഞു.