വേനൽ; വൈദ്യുതി ബില്ലിൽ നിരക്ക് ഇളവ്
text_fieldsമസ്കത്ത്: വേനല്‍ക്കാലത്ത് വൈദ്യുതി ബില്‍ ഉയരില്ല. മേയ് മുതല്‍ ആഗസ്ത് വരെയുള്ള കാലയളവിലേക്ക് നിശ്ചിത നിരക്കുകള്‍ നിര്‍ണയിച്ച് പബ്ലിക് സര്‍വിസസ് റഗുലേറ്ററി അതോറിറ്റി (എ.പി.എസ്.ആര്) ഉത്തരവിറക്കി. താമസ കെട്ടിടങ്ങളിലെ ബേസിക്ക് അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. പ്രവാസികള്‍ക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ക്കും ഒമാനിയുടെ പേരിലുള്ള ആദ്യ അക്കൗണ്ടിനും മാത്രമായിരിക്കും നിരക്കിളവ്.
ഈ വര്‍ഷം ബേസിക്ക് വിഭാഗത്തിലെ ഉപഭോക്താക്കളില്‍, മേയ് മാസത്തില്‍ 0 മുതല്‍ 4000 കിലോവാട്ട് വരെ ഉപയോഗിച്ചവര്‍ക്ക് 15 ശതമാനവും 4001 കിലോവാട്ട് മുതല്‍ 6000 കിലോവാട്ട് വരെ ഉപയോഗിച്ചവര്‍ക്ക് 10 ശതമാനവും ആണ് ഇളവ് ലഭിക്കുക. എന്നാല്‍, ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ 0 മുതല്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനവും 4001 കിലോവാട്ട് മുതല്‍ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 15 ശതമാനവും ഇളവ് ലഭിക്കും. കനത്ത ചൂട് ഉയരുന്ന പശ്ചാതലത്തിൽ വരും മാസങ്ങളിൽ വൈദ്യുത ഉപയോഗം വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉയർന്ന ബില്ലിനും ഇടയാക്കും.
ഇത് പരിഗണിച്ചാണ് ബില്ല് കുറച്ച് നൽകാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഒമാനില്‍ ഭൂരിഭാഗം പ്രവാസികളുടേതും സെക്കന്‍ഡറി അക്കൗണ്ടുകളാണ്. ഇതിനാല്‍ തന്നെ, പലര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. സ്വന്തം പേരിലുള്ള അക്കൗണ്ട് വഴി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് തീരുമാനം വലിയ ആശ്വാസം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

