Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമ്മർ സൂപ്പർ ലീഗ് ടൂർണമെന്റിൽ സോഹാർ ഇലവൻ ജേതാക്കൾ
text_fieldsbookmark_border
സുഹാർ: ഫലജ് റെഡ് റൈഡേഴ്സ് സംഘടിപ്പിച്ച സമ്മർ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സോഹാർ ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ മുംബൈ സ്റ്റാറിനെ 54 റൺസിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി മുംബൈ സ്റ്റാറിന്റെ ബിലാലും, മികച്ച ബൗളറായി ചോളാവാരിയസിന്റെ പ്രവീൺ യാദവും തെരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് ക്യാച്ചസ് പുരസ്കാരം സോഹാർ ഇലവന്റെ ഫറഹാത്ത് സ്വന്തമാക്കി. 16 ഓവർ ടൂർണമെന്റ് സുഹാറിൽ ആദ്യമായി അരങ്ങേറിയ മത്സരം കൂടിയായിരുന്നു ഇത്. ടൂർണമെന്റ് മികച്ച രീതിയിൽ സംഘടിപ്പിച്ച റെഡ് റൈഡേഴ്സ് കമ്മിറ്റിയുടെ സംഘാടനത്തെയും വിവിധ ടീമുകളുടെ മികച്ച പ്രകടനത്തെയും ചടങ്ങിൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

