വിവിധ ഭാഗങ്ങളിൽ വേനൽമഴ തുടരുന്നു
text_fieldsസമാഈലിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ തുടരുന്നു. മിക്കയിടങ്ങളിലും കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ. വാദികൾ കവിഞ്ഞൊഴുകി.
മുദൈബിയിലെ സമദ് അൽ ഷാൻ, അൽ ഹംറയിലെ വാദി ഗുൽ, ബിദിയയിലെ ദാഹർ, ഇബ്രിയിലെ ബിലാദ് അൽഷുഹൂം, ഷുവായ് മുദൈബി റോഡ്, വടക്കൻ യാങ്കുലിലെ അൽ അർഷി, നിസ് വയിലെ തിംസ എന്നിവിടങ്ങളിലാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ദോഫാർ അടക്കം ഗവർണറേറ്റുകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്.
ഖരീഫിനോടനുബന്ധിച്ച ചാറ്റൽ മഴയാണ് ദോഫാറിൽ അധികവും അനുഭവപ്പെടുന്നത്. കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയത് മലയാളികളടക്കം പ്രവാസികൾക്കും സ്വദേശികൾക്കും അനുഗ്രഹമായി. അതുവരെയും അസഹനീയായ ചൂടായിരുന്നു അനുഭവപ്പെട്ടത്. അതേ സമയം, തലസ്ഥാന നഗരമായ മസ്കത്തടക്കം ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂടുണ്ട്. വരും ദിവസങ്ങളിൽ മഴയെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കം പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

