Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേനൽച്ചൂടിൽ സർഗപരതയുടെ...

വേനൽച്ചൂടിൽ സർഗപരതയുടെ കുളിർമഴയായി ‘വേനൽത്തുമ്പികൾ’

text_fields
bookmark_border
വേനൽച്ചൂടിൽ സർഗപരതയുടെ കുളിർമഴയായി ‘വേനൽത്തുമ്പികൾ’
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിച്ച ‘വേനൽത്തുമ്പികൾ’ക്യാമ്പ്

മസ്കത്ത്: മസ്കത്തിന്റെ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ സർഗപരതയുടെ കുളിർമഴയായി പെയ്തിറങ്ങിയ ‘വനൽതുമ്പികൾ’ ക്യാമ്പിന് സമാപനം. ഓരോ കുഞ്ഞുമനസ്സിലും പുതുമയുള്ള സ്വപ്നങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും സൃഷ്ടിപരതയുടെയും വിത്തുകൾ പാകിയിട്ടാണ് ചിരിയും കളിയും പാട്ടും കഥയും നാടകവും നിറഞ്ഞ വേനലവധി ക്യാമ്പിന് തിരശ്ശീല വീണത്. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിച്ച ക്യാമ്പിൽ നാല് ദിവസങ്ങളിലായി 150-ലധികം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.

പ്രശസ്ത കലാപ്രവർത്തകൻ ടി. വി. രഞ്ജിത്ത് ക്യാമ്പിന് നേതൃത്വം നൽകി. വായന, എഴുത്ത്, ചിത്രരചന, നാടകം, സംഗീതം, സിനിമ, കൂട്ടായ പ്രവർത്തനങ്ങൾ, ചർച്ചകൾ, കളികൾ തുടങ്ങി കുട്ടികളുടെ സർഗാത്മകത ഉണർത്തുകയും അവരുടെ വ്യക്തിത്വ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയത്.

സമാപന ദിവസം വൈകുന്നേരം നാലു മുതൽ ക്യാമ്പിൽ അഭ്യസിച്ച അറിവുകളും അനുഭവങ്ങളും കോർത്തിണക്കി കുട്ടികൾ തന്നെ ഒരുക്കിയ കലാപരിപാടികൾ കാണികളുടെ ഹൃദയം കീഴടക്കി.

ക്യാമ്പിലെ അനുഭവങ്ങളും ചിന്തകളും സൃഷ്ടികളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തുപുസ്തകം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത് പ്രകാശനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ചുവർപത്രം കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ പ്രകാശനം ചെയ്തു.

സമാപന സമ്മേളനത്തിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരളവിഭാഗം കോ-കൺവീനർ ജഗദീഷ് കീരി, കലാവിഭാഗം സെകട്ടറി, മുജീബ് മജീദ്, ട്രഷറർ സുനിത്ത് തെക്കടവൻ എന്നിവർ ആശംസ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ജൂമി സിയാദ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamoman indian social clubsummer campOman
News Summary - Summer camp organized by Indian Social Club Oman
Next Story