സലാലയിൽ സമ്മർ ക്യാമ്പ്
text_fieldsസലാല: ഇൻഫിനിറ്റി ക്ലബ്, ഹാർമണി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് ‘സമ്മർ24’ എന്ന പേരിൽ ദ്വിദിന ക്യാമ്പ് ഒരുക്കുന്നു. സലാല എയർപോർട്ടിന് എതിർ വശത്തുള്ള ഇത്തിൻ വില്ലയിൽ മേയ് 24 ,25 തീയതികളിലാണ് പരിപാടി. രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് പത്തിനാണ് അവസാനിക്കുക.
ഇംഗീഷ് മീഡിയത്തിൽ നടക്കുന്ന ക്യാമ്പിൽ ഏഴ് മുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. കുതിരസവാരി, യോഗ പരിശീലനം, ക്രിക്കറ്റ്, ഫുട്ബാൾ, കബഡി ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും നടക്കും.15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് സെഷനും ഉണ്ടാകും.
മൂന്നുനേരം വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ നൽകുന്ന ക്യാമ്പിന് രജിസ്ട്രേഷൻ ഫീസ് എട്ട് റിയാലാണ്. ഒബ്സർവറിലെ മുതിർന്ന പത്രപ്രവർത്തകൻ കൗശലേന്ദ്ര സിങ്, നിലേഷ് രാജ്യ ഗുരു, രാംദാസ് കമ്മത്ത്, ഡോ. ആയുഷ് കോകാനി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്- 78638648.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

