സാമ്പത്തിക വൈവിധ്യവത്കരണ നടപടികൾ ഗുണകരമായി –സുൽത്താൻ
text_fieldsമസ്കത്ത്: രാജ്യത്തിെൻറ വികസനപദ്ധതികളുടെ പുരോഗതിക്കും വിജയത്തിനും ഒമാനി ജനത നൽകുന്ന സഹകരണത്തിന് നന്ദി പറഞ്ഞ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്. ബൈത്തുൽ ബർക്കയിൽ മന്ത്രിസഭാ കൗൺസിലിനെ സുൽത്താൻ അഭിസംബോധന ചെയ്ത ശേഷം ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് പ്രസ്താവന പുറത്തുവിട്ടത്. പ്രാദേശികവും അന്തർദേശീയവുമായതടക്കം വിവിധ വിഷയങ്ങൾ സുൽത്താൻ യോഗത്തിൽ വിശകലനം ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമഗ്ര വികസനത്തിെൻറ പാതയിലുള്ള രാഷ്ട്രത്തിെൻറ മുന്നേറ്റത്തിൽ സുൽത്താൻ സംതൃപ്തി പുറപ്പെടുവിച്ചു. മികച്ച വളർച്ചാ നിരക്കുകൾ സാമ്പത്തികവും സാമൂഹികവുമായ മികവിെൻറ ലക്ഷണമാണ്. ടൂറിസം അടക്കം വരുമാന സാധ്യതകൾ കൂടുതലുള്ള മേഖലകളിൽ കൂടുതലായി ശ്രദ്ധ ചൊലുത്തണമെന്ന് ആവശ്യപ്പെട്ട സുൽത്താൻ ഇൗ മേഖലകളിലെ നിക്ഷേപങ്ങളെ ഭാവിയിൽ ദേശീയ വരുമാനത്തിലേക്ക് മികച്ച സംഭാവന നൽകാൻ കഴിയുന്ന സ്രോതസ്സുകളായി കണക്കാക്കണമെന്നും അഭിപ്രായപ്പെട്ടു. സാമ്പത്തിക വൈവിധ്യവത്കരണത്തിനായി നിലവിൽ നടത്തുന്ന പരിശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഇൗ പദ്ധതികളെല്ലാം തന്നെ മികച്ച പുരോഗതി കൈവരിക്കുകയും രാജ്യത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവാക്കൾക്ക് സമൂഹത്തിെൻറ പുരോഗതിയിൽ ഏറെ പങ്കുവഹിക്കാനുണ്ട്. കഴിവും യോഗ്യതയും ഉയർത്തി ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും സുൽത്താൻ പറഞ്ഞു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന ഉൽപാദനക്ഷമമായ പദ്ധതികൾ യാഥാർഥ്യമാക്കേണ്ടതുണ്ടെന്നും സുൽത്താൻ കൂട്ടിച്ചേർത്തു. സയ്യിദ് ഫഹദ് ബിന്‍ മസ്ഹൂദ് അല്‍ സൈദ്, സയ്യിദ് ഹൈതം ബിന്‍ താരീഖ് അല്‍ സൈദ്, ശൈഖ് ഫാദില്‍ ബിന്‍ മുഹമ്മദ് അല്‍ ഹര്‍ത്തി, യൂസുഫ് ബിന്‍ അലവി ബിന്‍
അബ്ദുല്ല, ശൈഖ് സൈഫ് ബിന്‍ മുഹമ്മദ് അല്‍ ശബൂബി, ഡോ. അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ സലീം അല്‍ ഫുതൈസി, ഡോ. ഫഹൂദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനി, ഡോ. അബ്ദുൽ മുനീം ബിന്‍ മന്‍സൂര്‍ ബിന്‍ സൈദ് അല്‍ ഹസനി, ബിന്‍ സാലിം അല്‍ തൂബി തുടങ്ങിയവര്‍ യോഗത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
