മിനാ അല്‍ സുല്‍ത്താന്‍ ഖാബൂസ് വാട്ടര്‍ ഫ്രന്‍ഡ് പദ്ധതിയുടെ ശിലാസ്ഥാപനം 16ന്
text_fieldsമസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തെ മികച്ച ടൂറിസം അനുബന്ധ കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള മിനാ അല്‍ സുല്‍ത്താന്‍ ഖാബൂസ് വാട്ടര്‍ ഫ്രന്‍ഡ് പദ്ധതിക്ക് ഈമാസം 16ന് തുടക്കമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിന്‍െറ ശിലാസ്ഥാപനമാണ് 16ന് നടക്കുക. ചടങ്ങില്‍ ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മഹ്രീസി, ഒംറാന്‍ ചെയര്‍മാന്‍ ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി എന്നിവര്‍ മുഖ്യാതിഥികളാകും. മത്ര തുറമുഖത്തിന്‍െറ പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ ലോകോത്തര ടൂറിസം അനുബന്ധ പദ്ധതി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
മസ്കത്തിലെ ചെറുകിട സംരംഭകര്‍ക്ക് ഉണര്‍വുപകരുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തെ 64 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്.
ബിസിനസ്, താമസ മേഖലകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, ആറ് ഹോട്ടലുകള്‍, വാട്ടര്‍ഫ്രന്‍ഡ് ഉല്ലാസകേന്ദ്രങ്ങള്‍, ക്രൂയിസ് ലൈനറുകള്‍ക്കും സൂപ്പര്‍ യാച്ചുകള്‍ക്കും നങ്കൂരമിടാനുള്ള സൗകര്യം, വിനോദ സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങി വിപുലമായ കേന്ദ്രമാണ് ഇവിടെ പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.