Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം; 12ന് പൊതു അവധി
text_fieldsbookmark_border
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ജനുവരി 12ന് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. വരാന്ത്യാദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്നുദിവസം അവധി ലഭിക്കും.
സുൽത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികം ജനുവരി 11നാണുവരുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ കുടുംബങ്ങളോടൊപ്പം രാജ്യത്തെ വിവിധ പ്രാദേശിക ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കാനായിരിക്കും ഈ ദിവസങ്ങൾ അധികംപേരും ഉപയോഗിക്കുക.
Next Story

