കസാഖിസ്താനിലേക്ക് സുൽത്താന്റെ ഔദ്യോഗിക സന്ദർശനം നാളെ മുതൽ
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച കസാഖിസ്താനിൽ ഔദ്യോഗിക സന്ദർശനം നടത്തും. കസാഖിസ്താൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ ക്ഷണപ്രകാരം തിങ്കൾ-ചൊവ്വ ദിവസങളിലാണ് സന്ദർശനം. റോയൽ കോർട്ട് ദിവാനാണ് സന്ദർശനവിവരം അറിയിച്ചത്.
ഒമാനും കസാഖിസ്താനും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ മുൻനിർത്തി സഹകരണം കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.]
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി,
ധനമന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി എന്നിവരടങ്ങിയ ഉന്നതതല സംഘവും സുൽത്താനെ അനുഗമിക്കും. കസാഖിസ്താനിലെ ഒമാൻ അംബാസഡർ ശൈഖ് ഡോ. സലാഹ് ബിൻ സാലിം ജാബൂബും സംഘത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

