Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സുൽത്താന്റെ പുതിയ നിർദേശങ്ങൾ കരുത്താകുമെന്ന് സാമ്പത്തിക കാര്യ മന്ത്രി

text_fields
bookmark_border
ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സുൽത്താന്റെ പുതിയ നിർദേശങ്ങൾ കരുത്താകുമെന്ന് സാമ്പത്തിക കാര്യ മന്ത്രി
cancel
camera_alt

ഒമാൻ സാമ്പത്തിക കാര്യ മന്ത്രി ഡോ. ഖമീസ് ബിൻ സെയ്ഫ് അൽ ജാബ്രി

മസ്‌കത്ത്: ഒമാന്റെ ഉൽപാദന അടിത്തറ വികസിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിൽ നൽകിയ നിർദേശങ്ങൾ തന്ത്രപ്രധാനമാണെന്ന് സാമ്പത്തിക കാര്യ മന്ത്രി ഡോ. ഖമീസ് ബിൻ സെയ്ഫ് അൽ ജാബ്രി അഭിപ്രായപ്പെട്ടു. ആഗോളതലത്തിലെ സാമ്പത്തിക മാറ്റങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ സുൽത്താന്റെ നിർദേശങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാന്റെ എണ്ണയിതര വ്യാപാര സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനായി ദീർഘകാല പദ്ധതി തയാറാക്കാനുള്ള സുൽത്താന്റെ തീരുമാനം ഒമാന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണായക വഴിത്തിരിവാകും. ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, മികച്ച അന്താരാഷ്ട്ര തുറമുഖങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിവിധ വിദേശ രാജ്യങ്ങളുമായി ഒപ്പുവെച്ചിട്ടുള്ള വ്യാപാര കരാറുകൾ എന്നിവ പ്രയോജനപ്പെടുത്തി പ്രാദേശിക വിഭവങ്ങളിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഡോ. ഖമീസ് അൽ ജാബ്രി വ്യക്തമാക്കി.

മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്ന പ്രത്യേക വ്യവസായ ഹബ്ബുകൾ സ്ഥാപിക്കുന്നതും, ഒമാനിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പ്രത്യേക ‘നാഷണൽ പ്രോഗ്രാം’ രൂപീകരിക്കുന്നതും രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തിന് വലിയ ഉണർവേകും. വിദേശ-ആഭ്യന്തര നിക്ഷേപങ്ങളെ ഒരുപോലെ ആകർഷിക്കുന്നതിനൊപ്പം ഒമാന് അത്യാവശ്യമായ സുപ്രധാന വ്യവസായങ്ങളെ രാജ്യത്തുതന്നെ പ്രാദേശികവൽക്കരിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ തന്ത്രപ്രധാനമായ നീക്കങ്ങളെല്ലാം ഒമാന്റെ സാമ്പത്തിക മുൻഗണനകളുമായി ബന്ധിപ്പിച്ചിട്ടുള്ള ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വലിയ പിന്തുണ നൽകും. എണ്ണയെ മാത്രം ആശ്രയിക്കാതെ, ഉൽപാദന മേഖലകൾ വിപുലീകരിച്ച് ഒമാന്റെ സവിശേഷവും മത്സരപരവുമായ നേട്ടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സുസ്ഥിരമായ വികസനത്തിലേക്ക് രാജ്യം മുന്നേറുമെന്നും സാമ്പത്തിക കാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan's new proposals will strengthen Oman's economic diversification - Minister of Economic Affairs
Next Story