Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താന്‍റെ സന്ദേശം...

സുൽത്താന്‍റെ സന്ദേശം സിറിയൻ പ്രസിഡന്‍റിന്​ കൈമാറി

text_fields
bookmark_border
സുൽത്താന്‍റെ സന്ദേശം സിറിയൻ പ്രസിഡന്‍റിന്​  കൈമാറി
cancel
camera_alt

സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​ ബ​ശ്ശാ​ർ അ​ൽ അ​സ​ദ​ു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ സ​ന്ദേ​ശം സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​ ബ​ശ്ശാ​ർ അ​ൽ അ​സ​ദി​ന് കൈ​മാ​റി. ഡ​മ​സ്ക​സി​ലെ​ത്തി​യ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യാ​ണ്​​ സു​ൽ​ത്താ​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം കൈ​മാ​റി​യ​ത്. ഇ​രു​വ​രും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ്ര​സി​ഡ​ന്‍റ്​ ബ​ശ്ശാ​റി​നും സി​റി​യ​ൻ ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള സു​ൽ​ത്താ​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. 52ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​നും ഒ​മാ​ൻ ജ​ന​ത​ക്കു​മു​ള്ള ആ​ശം​സ​ക​ൾ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റും നേ​ർ​ന്നു.

യോ​ഗം ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ചും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി​യും ഇ​രു​വ​രും അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ഫൈ​സ​ൽ മി​ഖ്ദാ​ദ്, സി​റി​യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് തു​ർ​ക്കി മ​ഹ്മൂ​ദ് അ​ൽ ബു​സൈ​ദി, മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ് ഹ​ഷെ​ൽ അ​ൽ മു​സെ​ൽ​ഹി എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanmessageSyrian President
Next Story